5 March 2026, Thursday

Related news

March 3, 2026
March 2, 2026
March 1, 2026
February 28, 2026
February 28, 2026
February 28, 2026
February 27, 2026
February 27, 2026
February 26, 2026
February 26, 2026

കണ്ണൂരിൽ കിണറ്റിൽ വീണ പുലി ചത്തു

Janayugom Webdesk
കണ്ണൂർ
November 29, 2023 9:30 pm

കണ്ണൂര്‍ പെരിങ്ങത്തൂരില്‍ വീടിന്റെ കിണറ്റില്‍ വീണ പുലി ചത്തു. കിണറ്റിൽ നിന്ന് പുലിയെ പുറത്തെത്തിച്ച് വൈദ്യപരിശോധനയ്ക്കായി കണ്ണവത്തേക്ക് മാറ്റിയിരുന്നു. കൂട്ടിലാക്കി അൽപ സമയത്തിനകമായിരുന്നു മരണം. പിടികൂടുമ്പോൾ തന്നെ പുലിയുടെ ആരോ​ഗ്യനില മോശമായിരുന്നു. എട്ട് മണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിലായിരുന്നു പുലിയെ കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. 

മയക്കുവെടി വെച്ചതിനു ശേഷം പുലിയെ വലയില്‍ കുരുക്കി പുറത്തേക്ക് ഉയര്‍ത്തുകയായിരുന്നു. തുടര്‍ന്നാണ് കൂട്ടിലേക്ക് മാറ്റിയത്.
അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിലാണ് രാവിലെ 9.30 ഓടെ പുള്ളിപ്പുലിയെ കണ്ടെത്തിയത്. തുടർന്ന് വീട്ടുകാർ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. വയനാട്ടില്‍ നിന്ന് പ്രത്യേക സംഘം എത്തിയിരുന്നു. വെറ്റിനറി ഡോക്ടര്‍ ഡോ അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലാണ് ദൗത്യം നടക്കുന്നത്. 

Eng­lish Summary:A tiger fell into a well in Kan­nur and died
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.