11 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 7, 2025
April 6, 2025
April 3, 2025
April 3, 2025
April 1, 2025
March 29, 2025
March 29, 2025
March 27, 2025
March 26, 2025
March 26, 2025

വയനാട്ടിലറിങ്ങിയ കടുവയ്ക്ക് മയക്കുവെടി വെച്ചു

Janayugom Webdesk
വയനാട്
January 14, 2023 1:02 pm

വയനാട്ടിൽ ജനവാസ മേഖലയിലിറങ്ങിയ കടുവയെ മയക്കുവെടി വച്ചു. ആറ് മയക്കുവെടുയാണ് വെച്ചത്. കുടവയുടെ കാലിനാണ് മയക്കുവെടി കൊണ്ടത്. വെടിയേറ്റ കടുവ വാഴത്തോട്ടത്തിലേക്ക് കടന്നതായാണ് വിവരം. പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയിലാണ് കടുവ ഇറങ്ങിയത്. ഇന്ന് രാവിലെ നാട്ടുകാരാണ് കടുവയെ കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും വനപാലകരും സ്ഥലത്തെത്തി പരിശോധനകൾ നടത്തിയത്. 

കഴിഞ്ഞ ദിവസം കടുവ ഇറങ്ങിയ പുതുശ്ശേരി വെള്ളാരംകുന്നിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് ഇന്ന് കടുവയെ കണ്ടത്. കടുവ ഉൾ​കാട്ടിലേക്ക് പോകാൻ സാധ്യതയുണ്ടന്ന് അധികൃതർ അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച കർഷകൻ തോമസിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിക്കും. 

Eng­lish Summary:A tiger found in Wayanad was drugged

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.