8 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 7, 2025
April 3, 2025
March 29, 2025
March 19, 2025
March 17, 2025
March 17, 2025
March 12, 2025
March 10, 2025
March 3, 2025
March 3, 2025

വയനാട്ടില്‍ യുവാവിനെ കടുവ കൊ ന്ന് ഭക്ഷിച്ചു

Janayugom Webdesk
സുൽത്താൻ ബത്തേരി
December 9, 2023 10:44 pm

പുല്ലരിയാൻ പോയ യു­വാവിനെ കടുവ ആക്രമിച്ചുകൊന്ന് പാതി ഭക്ഷിച്ചു. വാകേരി കൂടല്ലൂർ മരോട്ടിത്തടത്തിൽ പ്ര­ജീഷി(36)നെയാണ് ക­ടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ശനിയാഴ്ച വൈ­കിട്ട് അഞ്ചരയോടെയാണ് പാതിഭക്ഷിച്ച നിലയിൽ പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. 

ക്ഷീരകർഷകനാണ് പ്രജീഷ്. പതിവുപോലെ രാവിലെ സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ പുല്ലരിയാൻ പോയപ്പോഴാണ് സംഭവം. ഏറെ വൈകിയും പ്രജീഷിനെ കാണാതായതോടെ അമ്മ ശാരദ അയൽവാസികളോട് വിവരം പറയുകയായിരുന്നു. തുടർന്ന് സഹോദരൻ മജീഷും അയൽവാസികളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ സമയത്ത് കടുവ സ്ഥലത്തുണ്ടായിരുന്നു. ഇവരെക്കണ്ട് മുരണ്ടുകൊണ്ട് കടുവ സ്ഥലത്ത് നിന്ന് മാറുകയായിരുന്നുവെന്നാണ് വിവരം.
സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിൽ ചെതലയം റെയിഞ്ചിൽ ഇ­രുളം ഫോറസ്റ്റ് സെ­ക്ഷ­നിലാണ് പ്രദേശം ഉള്‍പ്പെടുന്നത്. ഇരുഭാഗവും കാപ്പിത്തോട്ടവും മധ്യത്തി­ൽ പുല്ലുവളർന്നുനിൽക്കുന്ന വയലുമാണ് ഇവിടം. 

തലയുടെയും ഇടതുകാലിന്റെയും ഭാഗങ്ങൾ ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ജില്ലാ കളക്ടറും ഡിഎഫ്ഒയും സ്ഥലത്തെത്തണമെന്നും കടുവയെ വെടിവച്ചുകൊല്ലണമെന്നും ആവശ്യപ്പെട്ട് ജനങ്ങൾ പ്രതിഷേധിച്ചു. വൈകുന്നേരം ആറേമുക്കാലോടെ സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീം സ്ഥലത്തെത്തി. ആവശ്യങ്ങളിൽ തീരുമാനമെടുത്തതിന് ശേഷമേ മൃതദേഹം സ്ഥലത്തുനിന്ന് മാറ്റാന്‍ അനുവദിക്കുകയുള്ളൂവെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. കഴിഞ്ഞദിവസങ്ങളിലും പ്രദേശത്ത് പലരും കടുവയെ കണ്ടിരുന്നു. പ്രജീഷ് അവിവാഹിതനാണ്. പരേതനായ കുട്ടപ്പനാണ് പിതാവ്. ജിഷ സഹോദരിയാണ്. 

You may also like this video

YouTube video player

TOP NEWS

April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.