
മൂന്നാറില്‍ വീണ്ടും കടുവയുടെ ആക്രമണം. കടുവയുടെ ആക്രമണത്തില്‍ രണ്ട് പശുക്കള്‍ ചത്തു. സൈലന്റ് വാലി എസ്റ്റേറ്റ് മൂന്നാം ഡിവിഷനില്‍ ജേക്കബിന്റെ പശുക്കളെയാണ് കടുവ കൊന്നുതിന്നത്. തേയിലത്തോട്ടത്തില്‍ പാതി ഭക്ഷിച്ച നിലയില്‍ പശുക്കളുടെ ജഡം കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം ദേവികുളം ഡിവിഷനില്‍ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന പശുവിനെയും കടുവ ആക്രമിച്ചിരുന്നു. പശുവിന്റെ കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാര്‍ ബഹളംവെച്ചതോടെ കടുവ തിരിഞ്ഞോടി. തിങ്കളാഴ്ച്ച മൂന്നാറിലെ ചിറ്റുവാരൈ എസ്‌റ്റേറ്റില്‍ കടുവകളിറങ്ങിയിരുന്നു. ജനവാസ മേഖലയിലാണ് മൂന്ന് കടുവകളെ കണ്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തൊഴിലാളികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. കടുവകള്‍ കാടുകയറിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പകല്‍ സമയത്ത് പോലും കടുവകളെ കണ്ടതിനുപിന്നാലെ തൊഴിലാളികള്‍ ആശങ്കയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.