23 January 2026, Friday

Related news

December 30, 2025
December 21, 2025
December 10, 2025
October 25, 2025
October 19, 2025
October 10, 2025
August 5, 2025
August 5, 2025
July 29, 2025
June 17, 2025

അതിരപ്പിള്ളിയില്‍ കിണറ്റില്‍ വീണ പുലിയെ രക്ഷപ്പെടുത്തി

Janayugom Webdesk
തൃശൂര്‍
June 7, 2024 4:12 pm

തൃശൂര്‍ അതിരപ്പിള്ളിയില്‍ കിണറ്റില്‍ വീണ പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. അതിരപ്പിള്ളി കണ്ണംകുഴി പാലത്തിന് സമീപം പിടക്കേരി വീട്ടില്‍ ഷിബുവിന്റെ പറമ്പിലെ കിണറ്റിലാണ് രണ്ടു വയസ്സോളം പ്രായമുള്ള പുലി വീണത്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം. കിണറ്റില്‍ നിന്നും അസാധാരണമായ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പുലിയെ വീട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് കണ്ണംകുഴി വനംവകുപ്പ് ഓഫീസില്‍ വിവരം അറിയിച്ചു. ചാലക്കുടി അനിമല്‍ റെസ്‌ക്യു ടീം സ്ഥലത്തെത്തി കിണറ്റിലേക്ക് ഇറക്കിക്കൊടുത്ത ഏണിയില്‍ കയറിയാണ് പുലി രക്ഷപ്പെട്ടത്.

Eng­lish Summary:A tiger that fell into a well in Athi­rap­pil­li was rescued
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.