17 February 2026, Tuesday

Related news

February 17, 2026
February 17, 2026
February 16, 2026
February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 9, 2026
February 7, 2026
February 6, 2026

പന്തളം കുളനടയിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് ഡ്രൈവര്‍ മ രിച്ചു, നിരവധി പേർക്ക് പരിക്ക്

Janayugom Webdesk
പത്തനംതിട്ട
August 25, 2024 11:39 am

പത്തനംതിട്ട പന്തളം കുളനട ജംക്ഷൻ ഓർത്തഡോക്സ് പള്ളിക്ക് സമീപം ടൂറിസ്റ്റ് ബസും റബർഷീറ്റ് കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ് ഡ്രൈവർ മരിച്ചു. തിരുവനന്തപുരം സ്വദേശി മിഥുൻ ആണ് മരിച്ചത്.

നിരവധി പേർക്ക് പരിക്ക്. രാവിലെ 6.45ഓടെയായിരുന്നു അപകടം. മാനന്തവാടി നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ ബസ് അമിത വേഗതയിൽ അടൂരിൽ നിന്നും ചെങ്ങന്നൂർ ഭാഗത്തേക്ക് പോയ കണ്ടെയ്നർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 8.30 ഓടെയാണ് റോഡിൽ ഗതാഗതം പുനസ്ഥാപിക്കാനായത്. ലോറി ഡ്രൈവറെ പുറത്ത് എടുത്തത് ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.