
യുഎസിലെ അലബാമയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശികളായ തേജസ്വിനി, ശ്രീ വെങ്കട്ട്, ഇവരുടെ രണ്ട് കുട്ടികൾ എന്നിവരാണ് മരിച്ചത്. യുഎസിൽ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു കുടുംബം. ബന്ധുക്കളെ കാണാൻ അറ്റ്ലാന്റയിലേക്ക് കാറിൽ പോയ അവർ ഡാലസിലേക്ക് മടങ്ങുമ്പോൾ ഗ്രീൻ കൗണ്ടിയിൽവച്ചാണ് അപകടമുണ്ടായത്.
തെറ്റായ ദിശയിലൂടെ എത്തിയ മിനി ട്രക്ക് കുടുംബം സഞ്ചരിച്ച കാറിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന് തീ പിടിക്കുകയും നാലു പേരും അകത്ത് കുടുങ്ങുകയുമായിരുന്നു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കാര്‍ പൂർണമായും കത്തിനശിച്ചു. മൃതദേഹാവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.