കർണാടക ഗുണ്ടൽപേട്ടിൽ വാഹനാപകടത്തിൽ മലയാളികളായ സഹോദരങ്ങൾക്ക് ദാരുണാന്ത്യം. 3 പേരുടെ നില ഗുരുതരമാണ്. കാറും വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. കാർ യാത്രികരായ മലപ്പുറം മൊറയൂർ അരിമ്പ്ര അത്തിക്കുന്ന് മന്നിയിൽ മുക്കണ്ണൻ അബ്ദുൽ അസീസിന്റെ മക്കളായ മുഹമ്മദ് ഷഹ്‌സാദ് (24), മുസ്‌കാനുൽ ഫിർദൗസ് (21) എന്നിവരാണു മരിച്ചത്.
പരുക്കേറ്റ 13 പേരിൽ 3 കുട്ടികളുടെ നില ഗുരുതരമാണ്. കാറോടിച്ചിരുന്ന ഷഹ്സാദ് സംഭവസ്ഥലത്തു തന്നെ മരിച്ചു. അസീസും കുടുംബവും മണ്ഡ്യയിലെ ബന്ധുവീട്ടിലേക്കുള്ള യാത്രയിലായിരുന്നു. മൈസൂരുവിൽ നിന്ന് ഊട്ടിയിലേക്കുള്ള വിനോദയാത്രാ സംഘമാണ് വാനിലുണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.