30 January 2026, Friday

Related news

January 29, 2026
January 26, 2026
January 25, 2026
January 25, 2026
January 24, 2026
January 24, 2026
January 23, 2026
January 21, 2026
January 19, 2026
January 11, 2026

തിരൂരിൽ ഓടുന്ന ട്രെയിനിന് തീപ്പിടിച്ചു; യാത്രക്കാര്‍ പുറത്തേക്ക് ചാടി

Janayugom Webdesk
തിരൂർ
January 9, 2024 8:03 pm

എറണാകുളത്തു നിന്നും പുറപ്പെട്ട മംഗള- നിസാമുദ്ധീന്‍ എക്‌സ്പ്രസില്‍ തീപ്പിടുത്തം. ചൊവ്വാഴ്ച വൈകിട്ട് 4.50 ഓടെയാണ് സംഭവം. തിരൂർ റെയിൻവേ സ്റ്റേഷന് ഒരു കിലോമീറ്ററോളം ദൂരത്തിലുള്ള മുത്തൂര്‍ വിഷുപ്പാടത്ത് എത്തിയപ്പോഴാണ് ട്രയിനിൻ്റെ അവസാന ബോഗിയായ ലഗേജ് കം ബ്രേക്ക് വാനിൻ്റെ അടിയിൽ നിന്നും തീയും പുകയുമുയർന്നത് ശ്രദ്ധയില്‍പ്പെട്ടത്. പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി ബഹളമുണ്ടാക്കി. 

ട്രെയിൻ നിർത്തിയതോടെ സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ ട്രയിനിൽ നിന്നും പുറത്തേക്ക് ചാടി. ട്രെയിൻ എഞ്ചിനീയറും ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തീയണച്ചു. ആറോളം അഗ്നിശമന ഉപകരണങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. തീയണച്ചതിനെ തുടർന്ന് അര മണികൂറിന് ശേഷം 5.20 ഓടെ ട്രെയിൻ സർവീസ് പുനരാരംഭിച്ചു.

ബ്രേക്കര്‍ ജാമായതിനെ തുടര്‍ന്നാണ് ട്രയിനില്‍ നിന്ന് തീപ്പൊരി ചിതറി തീപ്പിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അട്ടിമറി സംശയത്തെ തുടര്‍ന്ന് തിരൂർ ഡി വൈ എസ് പി കെ എം ബിജുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം തിരൂർ റെയില്‍വേ സ്റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. 

Eng­lish Summary;A train run­ning in Tirur caught fire; The pas­sen­gers jumped out
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.