1 March 2026, Sunday

Related news

February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026

മഹാരാഷ്ട്രയിൽ ട്രയിനി നഴ്സിനെ ബലാത്സംഗം ചെയ്തു

Janayugom Webdesk
തിരുവനന്തപുരം
August 27, 2024 12:50 pm

മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ 19 കാരിയായ നഴ്‌സിംഗ് ട്രയിനിയെ ഓട്ടോ ഡ്രൈവ്രര്‍ ബലാത്സംഗം ചെയ്തതായി ആരോപണം.പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് ഇര വീട്ടിലേക്ക് പോകാനായി ഓട്ടോ വിളിക്കുകയായിരുന്നു.പോകുന്ന വഴിയില്‍ ഓട്ടോ ഡ്രൈവര്‍ പെണ്‍കുട്ടിക്ക് കുടിക്കാനായി വെള്ളം നല്‍കി.വെള്ളം കുടിച്ച പെണ്‍കുട്ടി അബോധാവസ്ഥയിലാകുകയായിരുന്നു.അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ഇയാള്‍ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോകുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.

ബോധം വന്ന പെണ്‍കുട്ടി വീട്ടുകാരെ വിവരം അരിയിക്കുകയും പിന്നീട് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികള്‍ക്കായുള്ള തെരച്ചിലിലാണ്.പെണ്‍കുട്ടി ഗവണ്‍മെന്റ് ആശുപത്രിയില്‍ സുഖെ പ്രാപിച്ച് വരികയാണ്.

സംഭവം പ്രദേശത്ത് വന്‍ പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട് കേസില്‍ എത്രയും പെട്ടന്ന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഇന്നലെ രാത്രി മണിക്കൂറുകളോളം റോഡ് ബ്ലോക്ക് ചെയ്ത് പ്രതിഷേധിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.