15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 12, 2025
March 11, 2025
March 8, 2025
March 2, 2025
February 24, 2025
February 22, 2025
February 22, 2025
February 19, 2025
February 11, 2025
February 3, 2025

എറണാകുളത്ത് റയിൽവേ ട്രാക്കിലേക്ക് മരം കടപുഴകി വീണു: വൻ ദുരന്തം ഒഴിവായി


ട്രെയിൻ ഗതാഗതം തടസത്തിൽ
Janayugom Webdesk
കൊച്ചി
July 7, 2024 11:41 am

എറണാകുളത്ത് റയിൽവേ ട്രാക്കിലേക്ക് വൻ മരം കടപുഴകി വീണു. സർവീസ് റോഡിനരികിലെ അതിരിൽ നിന്നിരുന്ന മരമാണ് ലൂർദ് ആശുപത്രിക്ക് സമീപം രാവിലെ പത്തോടെയാണ് വൻ കടപുഴകി വീണത്. തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്. ഇലക്ട്രിക് ലൈൻ അടക്കം തകർന്നതിനാൽ വലിയ പൊട്ടിത്തെറിയും ശബ്ദവും പുകയും വന്നതോടെ പ്രദേശവാസികളും ആശങ്കയിലായി. ഇലക്ടിക് ലൈൻ ഓഫാക്കി മരം മുറിച്ചുമാറ്റൽ ജോലികൾ പുരോഗമിക്കുകയാണ്.

ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മംഗള, വേണാട് എക്സ്പ്രെസ്സുകൾ ഉൾപ്പടെ പല ട്രെയിനുകളും പിടിച്ചിട്ടിരിക്കുകയാണ്. ഇലക്ടിക് ലൈനിൽ കുടുങ്ങിയ മരച്ചില്ല മുറിച്ചു മാറ്റുന്നതിനിടയിൽ മരത്തിന്റെ ചില്ല വീണ് ഒരു പൊലീസുകാരന് പരിക്കേറ്റു. അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സർവീസ് റോഡിൽ സ്വകാര്യ ബസുകൾ ഉൾപ്പെടെ സർവീസ് നടത്തുന്നതാണ്. മരം വീഴുന്ന സമയം വാഹനങ്ങൾ ഇല്ലാതിരുന്നത് അപകടം ഒഴിവാക്കി. ഫയർ ഫോഴ്‌സ്, പൊലീസ് , റയിൽവേ ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്തുണ്ട്. ഇലക്ടിക് ലൈൻ പുനഃസ്ഥാപിച്ച് എത്രയുംവേഗം ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് റയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.

Eng­lish Summary:A tree fell on the rail­way track in Ernaku­lam: A major dis­as­ter was averted
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.