പരിസ്ഥിതി ജൈവ സംരക്ഷണ പ്രവർത്തനം ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച “ഓർമ്മക്കായി ഒരുമരം” പദ്ധതിക്ക് ആലപ്പുഴയിൽ തുടക്കമായി. പരിസ്ഥിതി ജൈവ സംരക്ഷണ പ്രവർത്തകന്‍ ഫിറോസ് അഹമ്മദാണ് ഈ വേറിട്ട പദ്ധതി നടപ്പാക്കുന്നത്. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ നടത്തിയ ചടങ്ങ് സ്റ്റേഷൻ ഓഫീസർ എസ് അരുൺ ഉദ്ഘാടനം ചെയ്തു.
ടെസ്‌ല എൻട്രൻസ് അക്കാഡമി മാനേജിങ് ഡയറക്ടർ എ നൗഫൽ പദ്ധതിയുടെ ഭാഗമായുള്ള വൃക്ഷത്തൈ വിതരണം നടത്തി. മാനേജിങ് പാർട്ണർ മുഹമ്മദ് സ്വാലിഹ്, സൗത്ത് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി ഡി റെജിരാജ്, അഡീഷണൽ എസ് ഐ മാരായ അനു എസ് നായർ, ബെർലി ജോസഫ്, മോഹൻകുമാർ, ജെ സി ഐ വേമ്പനാട് ലേക്ക് സിറ്റി പ്രസിഡന്റ് സി എ ലവൻ തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ, വിവിധ സർക്കാർ ഓഫീസുകൾ, സ്കൂൾ, കോളേജുകൾ എന്നിവിടങ്ങളിലും ഓർമ്മക്കായി ഒരുമരം പദ്ധതി നടപ്പാക്കുമെന്നും ഫിറോസ് അഹമ്മദ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.