തൃശ്ശൂർ വെള്ളിക്കുളങ്ങരയിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. ശാസ്താംപൂവം സ്വദേശിയായ 71 കാരിയെയാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരിശോധനയിൽ തൃശ്ശൂർ ശാസ്താംപൂവം ആദിവാസി നഗർ കാടർ വീട്ടിൽ പരമേശ്വരൻ്റെ ഭാര്യ മീനാക്ഷിയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചതെന്ന് കണ്ടെത്തി.
ആനപ്പാന്തം വനത്തിലെ കടുക്കാതോടിനു സമീപമായിരുന്നു മീനാക്ഷിയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസമായി ഇവരെ കാണാനില്ലായിരുന്നു. തുടർന്ന് നാട്ടുകാരുടെയും ബന്ധുക്കളുടെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം വനത്തിൽ നിന്നും കണ്ടെത്തിയത്. മീനാക്ഷിയുടെ മൃതദേഹം കണ്ടെത്തിയതിന് സമീപം കാട്ടാനയുടെ കാൽപ്പാടുകളും കണ്ടെത്തിയിരുന്നു. പ്രദേശത്ത് ഇടയ്ക്കിടെ കാട്ടാനയുടെ സാന്നിധ്യം ഉണ്ടാകാറുണ്ടെങ്കിലും ഇത്തരത്തിൽ ആക്രമണം ഉണ്ടാകുന്നത് അപൂർവമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവത്തെ തുടർന്ന് വനംവകുപ്പ് പ്രദേശത്ത് പരിശോധന നടത്തുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.