22 December 2025, Monday

Related news

December 21, 2025
December 20, 2025
December 19, 2025
December 18, 2025
December 16, 2025
December 16, 2025
December 15, 2025
December 15, 2025
December 14, 2025
December 14, 2025

രണ്ടാഴ്ചക്ക് മുമ്പ് സിങ്ക്‌ഹോളില്‍ വീണ ട്രക്ക് കണ്ടെത്തി; ഡ്രൈവർ ഉള്ളിൽ ഉണ്ടെന്ന് സൂചന

Janayugom Webdesk
ടോക്കിയോ
February 12, 2025 4:44 pm

രണ്ടാഴ്ച മുമ്പ് ജപ്പാനിൽ സിങ്ക്‌ഹോളില്‍ വീണ ട്രക്ക് ക്യാബിൻ കണ്ടെത്തിയെന്ന് അധികൃതർ. ഡ്രോൺ ചിത്രങ്ങൾ അനുസരിച്ച് ക്യാബിനുള്ളിൽ ഒരു മനുഷ്യശരീരം ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്. പക്ഷേ അത്ട്ര ക്കിന്റെ കാണാതായ വയസ്സുള്ള ഡ്രൈവറുടേതാണോ എന്ന് വ്യക്തമല്ല. ടോക്കിയോയ്ക്കടുത്തുള്ള യാഷിയോ നഗരത്തിലെ ഒരു റോഡ് കവലയിലാണ് 40 മീറ്റർ വലിപ്പമുള്ള സിങ്ക്‌ഹോൾ തുറന്നത്. അഴുക്കുചാലിലെ വിള്ളൽ മൂലമാണ് ഇത് സംഭവിച്ചതെന്ന് കരുതപ്പെടുന്നു. തുടർച്ചയായ ജലപ്രവാഹവും ഉയർന്ന അളവിലുള്ള ഹൈഡ്രജൻ സൾഫൈഡിന്റെയും മലിനജല വാതകത്തിന്റെയും സാന്നിധ്യവും കാരണം 5 മീറ്റർ വീതിയുള്ള പൈപ്പിലേക്ക് തിരച്ചിൽ സംഘങ്ങൾക്ക് പ്രവേശിക്കാൻ കഴിയുന്നില്ലെന്ന് സൈതാമ ഗവർണർ മോട്ടോഹിരോ ഓനോ പറഞ്ഞു. വെള്ളത്തിന്റെ ഒഴുക്ക് നിർത്തി ട്രക്കിലേക്ക് പ്രവേശനം ലഭിക്കുന്നതിന് ഒരു താൽക്കാലിക ബൈപാസ് പൈപ്പ് സ്ഥാപിക്കേണ്ടതുണ്ട്. ആ പ്രക്രിയയ്ക്ക് മൂന്ന് മാസമെടുത്തേക്കാമെന്ന് ഓനോ പറഞ്ഞു.

രക്ഷാപ്രവർത്തകർക്ക് ട്രക്കിന്റെ ലോഡിംഗ് പ്ലാറ്റ്‌ഫോം സിങ്ക്‌ഹോളിൽ നിന്ന് പുറത്തെടുക്കാൻ കഴിഞ്ഞെങ്കിലും, ഡ്രൈവർ ഇരിക്കുന്ന ക്യാബിനിലേക്ക് എത്താൻ സാധിച്ചിട്ടില്ല. ജനുവരി 28 ന് സിങ്ക്ഹോളിൽ വീണതിന് തൊട്ടുപിന്നാലെ ഡ്രൈവർക്ക് രക്ഷാപ്രവർത്തകരുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞിരുന്നു. പക്ഷേ ട്രക്ക് മണ്ണിലും അവശിഷ്ടങ്ങളിലും കൂടുതൽ ആഴത്തിൽ പതിച്ചതിനാല്‍ ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഞായറാഴ്ച, തിരച്ചിൽ സിങ്ക്ഹോളിൽ നിന്ന് അടുത്തുള്ള മലിനജല പൈപ്പിലേക്ക് മാറ്റി, അവിടെ നിന്ന് ഡ്രൈവർ സീറ്റിന്റെ ഒരു ഭാഗം കണ്ടെത്തി. തുടക്കത്തിൽ 10 മീറ്റർ വീതിയും 5 മീറ്റർ ആഴവുമുള്ളതായിരുന്ന ഈ കുഴി, പിന്നീട് സമീപത്തുള്ള മറ്റൊരു കുഴിയുമായി ലയിച്ചതിനുശേഷം വലിപ്പം നാലിരട്ടിയായി വർധിച്ചു . ഗർത്തം വീണ്ടും ഇടിഞ്ഞു കൊണ്ടിരിക്കുന്നതിനാൽ, സമീപ പ്രദേശങ്ങളിലെ താമസക്കാരോട് വീടുകൾ ഒഴിഞ്ഞുപോകാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. സൈതാമ പ്രിഫെക്ചറിലെ 1.2 ദശലക്ഷം നിവാസികളോട് ജല ഉപയോഗം കുറയ്ക്കാൻ ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളത്തിന്റെ ഒഴുക്കും റോഡ് തകർച്ചയും തിരച്ചിൽ പ്രവർത്തനത്തിന് പ്രധാന തടസ്സമാണ്. അഴുക്കുചാലിലെ വിള്ളൽ നന്നാക്കാൻ രണ്ടോ മൂന്നോ വർഷമെടുത്തക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.