22 January 2026, Thursday

Related news

January 8, 2026
December 27, 2025
December 18, 2025
December 1, 2025
November 25, 2025
November 24, 2025
November 15, 2025
November 5, 2025
November 1, 2025
September 24, 2025

ചൂടുരസത്തില്‍ വീണ് ഗുരുരതരമായി പൊളളലേറ്റ ഇരുപത്തൊന്നുകാരന്‍ മരിച്ചു

Janayugom Webdesk
ചെന്നൈ
May 1, 2023 4:28 pm

ചൂടുരസത്തില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ് ഇരുപത്തിഒന്നുകാരന്‍ മരിച്ചു. തമിഴ് നാട്ടിലെ തിരവളളൂര്‍ ജില്ലയിലാണ് സംഭവം. ഒരു കാറ്ററിംങ് സ്ഥാപനത്തില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന കോളജ് വിദ്യാര്‍ത്ഥിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു യുവാവ്. 

കഴിഞ്‍ ആഴ്ച ഒരു വിവാഹച്ചടങ്ങില്‍ അതിഥികള്‍ക്ക് ഭക്ഷണം വിളമ്പുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറയുന്നു.അതിഥികള്‍ക്ക് വിളമ്പാന്‍ തയ്യാറാക്കിയ തിളച്ച രസത്തിന്റെ പാത്രത്തിലേക്ക് യുവാവ് അബദ്ധത്തില്‍ വീഴുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ഉടന്‍ നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ശരീരം മരുന്നുകളോട് പ്രതികരിക്കാത്തതിന് പിന്നാലെ കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടത്തിയതായും പോലീസ് വ്യക്തമാക്കി. 

Eng­lish Sum­ma­ry: A twen­ty-one-year-old man died after falling in the heat and suf­fer­ing severe burns

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.