21 January 2026, Wednesday

Related news

January 16, 2026
January 8, 2026
January 6, 2026
January 4, 2026
January 1, 2026
January 1, 2026
December 30, 2025
December 29, 2025
December 29, 2025
December 28, 2025

തിരുവനന്തപുരത്ത് രണ്ടര വയസുകാരിയെ മർദിച്ച സംഭവം; അംഗൻവാടി ടീച്ചർക്കെതിരെ കേസെടുത്ത് പൊലീസ്

Janayugom Webdesk
തിരുവനന്തപുരം
September 26, 2025 8:57 am

മാറനല്ലൂരിൽ രണ്ടര വയസുകാരിയെ മർദിച്ച അംഗൻവാടി ടീച്ചർക്കെതിരെ കേസെടുത്തു. പറമ്പിക്കോണം അംഗൻവാടി ടീച്ചർ പുഷ്പകലക്കെതിരെയാണ് നരുവാമൂട് പൊലീസ് കേസെടുത്തത്. പ്രവീൺ‑നാൻസി ദമ്പതികളുടെ രണ്ടര വയസ്സുള്ള കുഞ്ഞിൻ്റെ മുഖത്ത് പാടുകൾ കണ്ടെത്തിയതിന് പിന്നാലെ അധ്യാപികയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. 

ഇന്നലെയാണ് കുഞ്ഞിനെ ടീച്ചർ മർദിച്ചത്. രാത്രി കുഞ്ഞ് നിർത്താതെ കരഞ്ഞതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മുഖത്തടക്കം മർദനമേറ്റ പാടുകൾ കണ്ടെത്തിയത്. പിന്നാലെയാണ് ടീച്ചർ മർദിച്ച വിവരം കുഞ്ഞ് പറയുന്നത്. കുട്ടിയെ ഉടൻ തൈക്കാട് ആശുപത്രിയിലും, തുടർന്ന് വിദഗ്ദ പരിശോധനയ്ക്കായി തിരവുനന്തപുരം മെഡിക്കൽ കോളേജിൽ ഇഎൻടി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. തൈക്കാട് ആശുപത്രി അധികൃതരാണ് ചൈൽഡ് വെൽഫയർ കമ്മിറ്റിയെ വിവരമറിയിച്ചത്. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.