22 January 2026, Thursday

Related news

January 12, 2026
December 24, 2025
December 18, 2025
December 15, 2025
December 12, 2025
December 9, 2025
December 6, 2025
December 5, 2025
December 4, 2025
November 28, 2025

തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

Janayugom Webdesk
തിരുവനന്തപുരം
June 15, 2025 11:08 am

തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെയുടെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി. 100 നോട്ടിക്കൽ മൈൽ അകലെയുള്ള യുദ്ധകപ്പലില്‍ നിന്നും പറന്നുയർന്ന വിമാനത്തിന് കാലാവസ്ഥയും കടൽ പ്രക്ഷുബ്ധമായതിനാല്‍ തിരികെ ഇറക്കാൻ കഴിഞ്ഞില്ല. പിന്നാലെ ഇന്ധനം കുറവായതിനാൽ അടിയന്തര ലാൻഡിംഗ് ആവശ്യപ്പെടുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. പ്രതിരോധ വകുപ്പിൻ്റെ നടപടികൾക്ക് ശേഷം വിമാനം വിട്ടയക്കും.ഒരു പൈലറ്റ് മാത്രമാണ് വിമാനത്തില്‍ ഉള്ളത്. ഇന്നലെ ഇന്നലെ രാത്രി 9.30 നായിരുന്നു വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ്. ലാൻഡിംഗിനായി എമർജൻസി സംവിധാനങ്ങൾ ഒരുക്കിയിരുന്നു. ഇമ്മിഗ്രേഷൻ, എയർഫോഴ്സ്, ക്ലിയറൻസിന് ശേഷമേ വിമാനത്തില്‍ ഇന്ധനം നിറക്കൂ. ഡോമസ്റ്റിക് ബേയിലാണ് വിമാനം ഇപ്പോഴുള്ളത്. വിമാനത്തിൽ ഉദ്യോഗസ്ഥരുടെ പരിശോധനയും ഉണ്ടാവുമെന്ന് തിരുവനന്തപുരം വിമാനത്താവളം അധികൃതർ അറിയിച്ചു. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.