
ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തെരഞ്ഞെടുപ്പ് സംബന്ധിച്ച് വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിന് വോട്ടർമാർക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും വേണ്ടി ഇസിഐഎൻഇടി പുതിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഒരുക്കുന്നു. നിലവിലുള്ള 40 ലധികം മൊബൈൽ ആപ്പുകളും വെബ്ആപ്പുകളും സംയോജിപ്പിച്ചാണ് പുതിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം സജ്ജമാക്കിയിട്ടുള്ളത്. ഇതിലൂടെ വോട്ടർമാർക്ക് തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും ഉദ്യോഗസ്ഥർക്ക് ഡാറ്റ കൈകാര്യം ചെയ്യാനും സൗകര്യമുണ്ട്. ഡൽഹിയിൽ നടന്ന ചീഫ് ഇലക്ടറൽ ഓഫിസർമാരുടെ സമ്മേളനത്തിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷണൻ ഗ്യാനേഷ് കുമാറാണ് ഈ ആശയം അവതരിപ്പിച്ചത്.
തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾക്കായി പലതരം ആപ്പുകൾ ഉപയോഗിക്കുന്നതിൽ നിന്നുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനായണ് ഏക ഡിജി പ്ലാറ്റ്‌ഫോമിലൂടെ ഇസിഐഎൻഇടി ലക്ഷ്യമിടുന്നത്. പ്രത്യേകമായി തയ്യാറാക്കുന്ന ഈ പ്ലാറ്റ്‌ഫോം ഏകദേശം 100 കോടി വോട്ടർമാർ, 10.5 ബൂത്ത് ലെവൽ ഓഫിസർമാർ (ബിഎല്‍ഒ), 15 ലക്ഷം ബൂത്ത് ലെവൽ ഏജന്റുമാർ (ബിഎല്‍എ), 45 ലക്ഷം പോളിങ് ഉദ്യോഗസ്ഥർ, 15,597 അസിസ്റ്റന്റ് ഇലക്ട്രറൽ രജിസ്‌ട്രേഷൻ ഓഫിസർമാർ (എഇആര്‍ഒ), 4,123 ഇലക്ട്രറൽ രജിസ്‌ട്രേഷൻ ഓഫിസർമാർ (ഇആര്‍ഒ), 767 ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർമാർ (ഡിഇഒ), എന്നിവർ അടങ്ങുന്ന വിശാലമായ തെരഞ്ഞെടുപ്പ് സംവിധാനത്തിന് പ്രയോജനം ചെയ്യും. അവസാനഘട്ട പരിശോധനകൾക്ക് ശേഷം ഇസിഐഎൻഇടി ഉടൻ നിലവിൽ വരുമെന്ന് കമ്മിഷൻ അറിയിച്ചു.
വിവരശേഖരണത്തിനായി സുതാര്യവും കാര്യക്ഷമതയും സുരക്ഷയും ഉറപ്പാക്കുന്ന മികച്ച രീതിയിലാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം രൂപകല്പന ചെയ്തിരിക്കുന്നത്. ഇസിഐഎൻഇടി വഴി നൽകുന്ന എല്ലാ തരം ഡാറ്റയും 1950, 1951‑ലെ ജനപ്രാതിനിധ്യ നിയമം, 1960 ലെ ഇലക്ട്രൽ രജിസ്‌ട്രേഷൻ നിയമങ്ങൾ, 1961 ലെ തെരഞ്ഞെടുപ്പ് പെരുമാറ്റ നിയമങ്ങൾ, തെരഞ്ഞെടുപ്പ് കമ്മിഷൻ കാലാകാലങ്ങളിൽ പുറത്തിറക്കുന്ന നിര്‍ദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു. സമ്മേളനത്തിൽ കമ്മിഷണർമാരായ ഡോ. സുഖ്ബീർ സിങ് സന്ധുവും, ഡോ. വിവേക് ജോഷിയും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.