24 February 2026, Tuesday

Related news

February 22, 2026
February 21, 2026
February 13, 2026
February 5, 2026
January 29, 2026
January 25, 2026
January 24, 2026
January 23, 2026
January 16, 2026
January 14, 2026

പിടി 7നെ പിടികൂടാനെത്തിയ ദൗത്യസംഘത്തിന് ഭക്ഷണവുമായി എത്തുന്ന വാഹനം; വീഡിയോ

Janayugom Webdesk
പാലക്കാട്
January 22, 2023 10:30 am

പാലക്കാട് ധോണിയെ വിറപ്പിച്ച കാട്ടാന പി ടി സെവനെ ഏറെ ശ്രമത്തിന്ശേഷം ലോറിയില്‍ കയറ്റി ധോണി ക്യാമ്പിലെത്തിച്ചിരിക്കുകയാണ്. രണ്ട് കുങ്കിയാനകളെ ഉപയോഗിച്ചാണ് പി ടി സെവനെ ലോറിയിൽ കയറ്റിയത്. പിടി7നെ ധോണി ഫോറസ്റ്റ് സെഷന്‍ ഓഫീസിലെത്തിച്ച് പ്രത്യേകം തയ്യാറാക്കിയ യൂക്കാലിപ്സ് കൂട്ടിലേക്ക് മാറ്റും. മയങ്ങി നിന്ന പി ടി സെവനെ കണ്ണിനുമുകളിൽ കറുത്ത തുണികെട്ടി കാലിൽ വടം കെട്ടിയാണ് തളച്ചത്.

നിര്‍ണായകമായ ദൗത്യത്തില്‍ ആനയെ മയക്കു വെടിവെച്ച സംഘത്തിലെ ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണവുമായി കോർമ്മാവനത്തിനുള്ളിലേക്ക് കയറുന്ന വാഹനത്തിന്റെ വീഡിയോ പുറത്ത് വന്നു. ഡോ.അരുൺ സക്കറിയ , ബയോളജിസ്റ്റുകളായ ജിഷ്ണു, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടാനയെ മയക്കുവെടി വച്ചത്. ഇന്ന് രാവിലെ 7.10നാണ് പിടി സെവനെ മയക്കുവെടി വച്ചത്. മുണ്ടൂരില്‍ പിടിസെവനെ കണ്ടെത്തിയ വിവരം ആദ്യ സംഘം അറിയിച്ചതിനെ തുടര്‍ന്ന് ഉൾവനത്തിലെത്തിയ ദൗത്യസംഘമാണ് മയക്കുവെടി വച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.