14 December 2025, Sunday

Related news

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 12, 2025
December 12, 2025
December 12, 2025
December 11, 2025
December 10, 2025
December 9, 2025

ജമ്മു കശ്മീരിൽ സൈനികർ സഞ്ചരിച്ച വാഹനത്തിന് തീപിടിച്ചു; അഞ്ച് സൈനികര്‍ മരിച്ചു

Janayugom Webdesk
ശ്രീനഗര്‍
April 20, 2023 6:05 pm

പൂഞ്ച്-ജമ്മു ഹൈവേയിൽ സൈനിക വാഹനത്തിന് തീപിടിച്ച് അഞ്ച് സൈനികര്‍ മരിച്ചു. ഭാട്ട ധുരിയൻ പ്രദേശത്തിന് സമീപമാണ് സംഭവം.
ഭീംബർ ഗലിയിൽ നിന്ന് പൂഞ്ച് ജില്ലയിലെ സൻജിയോട്ടിലേക്ക് സൈനിക വാഹനം പോകുമ്പോഴായിരുന്നു അപകടം.ഉന്നത സൈനിക ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായില്ല. ഭീകരാക്രമണമാണോയെന്ന് പരിശോധിക്കുന്നതായി സേനാ വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ വർഷം ഡിസംബറിൽ രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്ന് 60 കിലോമീറ്റർ അകലെ ഇന്ത്യൻ സൈന്യത്തിന്റെ ട്രക്കിന് തീപിടിച്ചിരുന്നു. സാങ്കേതിക തകരാർ കാരണമാണ് തീപിടിത്തമെന്ന് കണ്ടെത്തി. ഉദയ്പൂരിലെ സൈനിക സ്റ്റേഷനിലേക്ക് പോകുകയായിരുന്ന അഞ്ച് വാഹനങ്ങളുടെ ഭാഗമായിരുന്നു ട്രക്ക്. അതേസമയമം അന്ന് ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല.

2021‑ൽ രാജസ്ഥാനിലെ ഗംഗാനഗർ ജില്ലയിൽ സൈനിക വാഹനം മറിഞ്ഞ് തീപിടിച്ച് മൂന്ന് സൈനികർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബതിൻഡയിലെ സൈനിക സ്‌റ്റേഷനിൽ കഴിഞ്ഞാഴ്ച നടന്ന വെടിവയ്പിൽ നാല് സൈനികർ കൊല്ലപ്പെട്ടിരുന്നു. മുഖംമൂടി ധരിച്ച രണ്ട് ആളുകൾ റൈഫിളുകളും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് ഉറങ്ങിക്കിടന്ന ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ദേശായി മോഹൻ എന്ന കരസേനാ ജവാനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Eng­lish Sum­ma­ry; A vehi­cle car­ry­ing sol­diers caught fire in Jam­mu and Kash­mir; Four sol­diers died
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.