പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ അഞ്ചാം നിലയിൽ നവജാത ശിശുക്കളുടെ ഐസിയുവിന് പുറത്ത് വിഷപാമ്പിനെ കണ്ടെത്തി. അഞ്ചാം നിലയിലെ നവജാത ശിശുക്കളുടെ ഐസിയുവിന് പുറത്ത് കൂട്ടിരിപ്പുകാരുടെ ഇരിപ്പിടത്തിന് സമീപത്തായാണ് പാമ്പിനെ കണ്ടത്. ആളുകൾ പരിഭ്രാന്തരായി ഓടി മാറുകയും ചിലർ ചേർന്ന് പാമ്പിനെ അടിച്ചു കൊല്ലുകയും ചെയ്തു. വിഷപ്പാമ്പുകളോട് സാമ്യം ഉള്ള വിഷമില്ലാത്ത എന്നാൽ അക്രമ സ്വഭാവമുള്ള കാട്ടുപാമ്പാണ് ഇതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പാമ്പ് എങ്ങിനെ അഞ്ചാം നിലയിൽ എത്തിയെന്നത് ദുരൂഹതയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.