22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 8, 2024
November 5, 2024
November 5, 2024
October 14, 2024
September 25, 2024
September 18, 2024
September 11, 2024
September 8, 2024
August 30, 2024
July 22, 2024

കമലഹാരിസിന്റെ വിജയത്തിന് പ്രാർത്ഥനകളോടെ തമിഴ്‌നാട്ടിലെ ഒരു ഗ്രാമം

Janayugom Webdesk
ചെന്നൈ
November 5, 2024 5:23 pm

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കമലഹാരിസ്‌ വിജയിക്കണമെന്ന പ്രാർത്ഥനകളോടെ തമിഴ്‌നാട്ടിലെ ഒരു ഗ്രാമം. കമല ഹാരിസിന്റെ മുത്തച്ഛന്റെ പി വി ഗോപാലന്റെ നാടായ തുളസേന്ദ്രപുരത്തെ ഗ്രാമവാസികളാണ് ക്ഷേത്രങ്ങളിൽ വഴിപാട് കഴിപ്പിച്ചും പൂജകൾ നടത്തിയും വിജയത്തിനായി പ്രാർത്ഥിക്കുന്നത്. കമലക്ക് വിജയാശംസകൾ നേർന്നുകൊണ്ട് നിരവധി ഫ്ലക്സ് ബോർഡുകളും ഗ്രാമത്തിൽ സ്ഥാപിച്ചിട്ടുണ്ട്. 

പി വി ഗോപാലൻ പിന്നീട് മദ്രാസിലേക്കും സാംബിയയിലേക്കും താമസം മാറുന്നതിനുമുമ്പ് ഈ ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. സാംബിയയിൽ അദ്ദേഹം ഇന്ത്യൻ സർക്കാരിന്റെ നയതന്ത്ര പ്രതിനിധിയായി ജോലി ചെയ്തു. കമലയുടെ അമ്മ ശ്യാമള ഗോപാലന് ഈ ഗ്രാമവുമായി അടുത്ത ബന്ധമില്ല. അവർ കൂടുതലും ഗ്രാമത്തിന് പുറത്താണ് വളർന്നത്. ഉപരിപഠനത്തിനായാണ് യുഎസിൽ എത്തിയത്. കമലയുടെ 19-ാം വയസിലാണ് അമ്മ ഡോ.ശ്യാമള ഗോപാലൻ ഹാരിസ് ഇന്ത്യയിൽ നിന്ന് അമേരിക്കയിൽ എത്തുന്നത്. 

കമലക്ക് വളരെ കുറച്ച് തമിഴ് വാക്കുകൾ മാത്രമേ അറിയൂവെന്നും എന്നാൽ, അവർക്ക് ഇന്ത്യൻ സംസ്‌ക്കാരങ്ങളെയും പുരാണങ്ങളെയും വിഭവങ്ങളേയും കുറിച്ച് നല്ല ധാരണയുണ്ടെന്നും ഗ്രാമവാസികൾ പറയുന്നു. 1998 ൽ മുത്തച്ഛൻ ഗോപാലൻ മരിക്കുന്നതുവരെ അമ്മ ശ്യാമളയ്ക്കൊപ്പം കമല ഇടയ്ക്കിടെ ചെന്നൈയിൽ എത്തിയിരുന്നു. 2009 ൽ അമ്മ മരിച്ചപ്പോൾ ചിതാഭസ്മം നിമജ്ജനം ചെയ്യാനും കമല ചെന്നൈയിൽ എത്തി. 15 വർഷം മുമ്പ് കമലയുടെ ‘അമ്മ ഡോ. സരള ഗ്രാമം സന്ദർശിച്ച് കമലയുടെ പേരിൽ 5000 രൂപ ക്ഷേത്ര നിർമ്മാണത്തിനായി സംഭാവന നൽകിയിരുന്നു . യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി കമലയുടെ പേര് കേട്ടപ്പോഴാണ് അവർക്ക് ഈ ഗ്രാമവുമായുള്ള ബന്ധത്തെക്കുറിച്ച് നാട്ടുകാർ അറിയുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.