
ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ ആക്രമണത്തെതുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലുണ്ടായിരിക്കുന്ന സംഘര്‍ഷം കേരളത്തിന്റെ സമ്പദ്ഘടനയേയും സാമൂഹ്യ ജീവിതത്തെയും ഏറെ പ്രതികൂലമായി ബാധിക്കും. ലോകത്തെ ആകെ തങ്ങളുടെ വരുതിയിലാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവും ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായാണ് ഇറാന്റെ പരമോന്നത മതനേതാവിനെയും മറ്റു രാഷ്ട്ര‑മത‑സെെനിക നേതാക്കളെയും കൊന്നൊടുക്കിയത്. ഇതെല്ലാം ലോകം കണ്ടതാണ്. ലോക മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണിത്. സെെനിക നടപടി എന്തിനും ആകാം എന്നാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. തങ്ങളുടെ രാഷ്ട്രീയ‑സാമ്പത്തിക നയങ്ങള്‍ അംഗീകരിക്കാത്ത രാജ്യങ്ങളെ ഇല്ലാതാക്കുന്നു.
വെനസ്വേല എന്ന പരമാധികാര രാജ്യത്തില്‍ അര്‍ധരാത്രി കടന്നെത്തി, രാഷ്ട്രത്തലവനായ പ്രസിഡന്റ് നിക്കോളസ് മഡൂറോയെയും ഭാര്യ സിലിയാ ഫ്ലോറന്‍സിനെയും കിടപ്പറയില്‍ കടന്നുകയറി, കയ്യാമം വച്ചുകൊണ്ടുപോയത് ലോകം കണ്ടതാണ്. ഡൊണാള്‍ഡ് ട്രംപ് അതിനെ ന്യായീകരിച്ചു. മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണിത്. രാജ്യങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും ജനാധിപത്യ സംവിധാനങ്ങളെയും ഇല്ലാതാക്കുന്ന നടപടികളാണിത്. ഇതിനെതിരെ ഒരക്ഷരം പറയാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തയ്യാറായില്ല. പ്രധാനമന്ത്രി ഇസ്രയേലിലെ പ്രമുഖ നഗരമായ ടെല്‍അവീവ് സന്ദര്‍ശിച്ച് കഴിഞ്ഞ ഉടനെയാണ് അമേരിക്കന്‍, ഇസ്രയേല്‍ വിമാനങ്ങള്‍ ഇറാനില്‍ മിസെെല്‍ വര്‍ഷിച്ച് കൂട്ടക്കൊല നടത്തിയത്. ലോകത്ത് അതീവ സംഘര്‍ഷമാണ് ഇതുമൂലം ഉണ്ടായിട്ടുള്ളത്. ഇന്ത്യയിലെയും കേരളത്തിലെയും ജനങ്ങളെ സംഘര്‍ഷം ഏറെ ഭയത്തിലാക്കിയിട്ടുണ്ട്.
90 ലക്ഷത്തോളം ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ളതില്‍ ഏകദേശം 30 ലക്ഷത്തോളം മലയാളികള്‍ ആണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 12 ലക്ഷത്തോളം മലയാളികള്‍ യുഎഇയില്‍ മാത്രമായുണ്ട്. സൗദി അറേബ്യ ഏഴ് ലക്ഷം, ഖത്തര്‍ — അഞ്ച് ലക്ഷം, കുവെെറ്റ് — 1.5 ലക്ഷം, ബഹറിന്‍ — ഒരു ലക്ഷം, ഒമാന്‍ ‑1.3 ലക്ഷം എന്നിങ്ങനെ മലയാളികള്‍ ഏകദേശം ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യുദ്ധത്തിന്റെ ഭയത്തിലാണ് മലയാളി കുടുംബങ്ങള്‍. അവിടെ നിന്നും ലഭിക്കുന്ന നിരവധി ഫോണ്‍ വിളികളും വാട്സ് ആപ്പ്, ഇ‑മെയില്‍ സന്ദേശങ്ങളും നമ്മുടെ മലയാളികളുടെ ആശങ്കകള്‍ എന്താണെന്ന് വ്യക്തമാക്കുന്നതാണ്. ഗള്‍ഫ് രാജ്യങ്ങളിലുള്ള അമേരിക്കന്‍ യുദ്ധത്താവളങ്ങളെ ലക്ഷ്യമാക്കി ആരംഭിച്ച ഇറാന്റെ മിസെെല്‍ ആക്രമണം, പൊതു ഇടങ്ങളിലും വ്യാപിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ 40,000 മുതല്‍ 50,000 വരെ അമേരിക്കന്‍ സെെനികര്‍, യുഎസ് സെെനിക താവളങ്ങളില്‍ ഉണ്ടെന്നാണ് ഇതിനകം പുറത്തുവന്ന കണക്കുകള്‍. ഇറാനിലെ അമേരിക്കന്‍ ആക്രമണത്തെ തുടര്‍ന്ന്, ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സെെനിക താവളങ്ങളെ ആക്രമിക്കാനാണ് ഇറാന്‍ തയ്യാറെടുക്കുന്നത്.
അമേരിക്കന്‍ സെെനിക താവളത്തിന് പുറത്ത്, മറ്റു മേഖലകളിലും മിസെെല്‍ ആക്രമണം വന്നതോടെ ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളില്‍ ഭയപ്പാട് തീവ്രമായിരിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ചരക്കു കയറ്റുമതിയെയും യുദ്ധം ഏറെ പ്രതികൂലമായി ബാധിച്ചുകഴിഞ്ഞു. വ്യോമപാതകള്‍ അടച്ചതോടെ കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്കും മറ്റ് രാജ്യങ്ങളിലേക്കുമുള്ള പച്ചക്കറികളും പഴങ്ങളും കയറ്റുമതി ചെയ്യുന്നത് സ്തംഭനത്തിലായിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ കയറ്റുമതിക്കായി കൊണ്ടുവന്നത് കയറ്റി അയക്കാന്‍ കഴിയാതെ കെട്ടിക്കിടക്കുന്നു. 250 ടണ്ണോളം പഴം, പച്ചക്കറികള്‍ കൊച്ചി വിമാനത്താവളത്തില്‍ മാത്രം കെട്ടിക്കിടക്കുന്നുണ്ട്. ദിവസം കഴിയുന്തോറും എല്ലാം ഉപയോഗശൂന്യമാകും. കരിപ്പൂര്‍ വിമാനത്താവളത്തിലും കെട്ടിക്കിടക്കുന്നുണ്ട്. പഴം, പച്ചക്കറികളും റംസാന്‍ കാലത്ത് കൂടുതല്‍ ഡിമാന്റ് ഉണ്ടാകാമെന്ന് കരുതി ഈ മേഖലയിലുള്ളവര്‍ നന്നായി പഴങ്ങളും പച്ചക്കറികളും കര്‍ഷകരില്‍ നിന്നും സംഭരിച്ചിരുന്നു. യുദ്ധം പ്രതിസന്ധി സൃഷ്ടിച്ചതോടെ അതെല്ലാം പാഴാകുന്ന സ്ഥിതിയിലായി.
ഹോര്‍മൂസ് കപ്പല്‍ പാതയിലെ സംഘര്‍ഷങ്ങള്‍ ചരക്ക് കടത്തിന് വലിയ തടസങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള ചരക്ക് കടത്തില്‍ വലിയ ഭാഗം ഗള്‍ഫ് രാജ്യങ്ങളിലേക്കാണ്. യുദ്ധവ്യാപനം കപ്പല്‍ വഴിയുള്ള ചരക്ക് കടത്തിന് വലിയ തോതില്‍ പ്രതിസന്ധി സൃഷ്ടിച്ചതായി ഈ മേഖലയില്‍ ഉള്ളവര്‍ വ്യക്തമാക്കുന്നുണ്ട്. സുരക്ഷാ ഭീഷണികള്‍ അനുദിനം വര്‍ധിക്കുന്നതുകാരണം കപ്പല്‍വഴിയുള്ള ചരക്ക് നീക്കവും സ്തംഭവനാവസ്ഥയില്‍ ആകും. കയറ്റുമതിയിലൂടെ 11,000ത്തോളം കോടി ഡോളറിന്റെ കച്ചവടം ഇന്ത്യക്ക് യുഎഇയുമായി മാത്രമുണ്ട്. ഇതില്‍ കേരളത്തിലെ ചരക്കുകള്‍ക്ക് വലിയ പങ്കാണുള്ളത്. രാജ്യത്തിനാവശ്യമായ ക്രൂഡ് ഓയിലിന്റെ 80 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്നതാണ്. ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം വര്‍ധിക്കുന്നതോടെ അതുവഴിയുള്ള കപ്പല്‍ സഞ്ചാരം പൂര്‍ണമായി ഇല്ലാതാകും. മറ്റ് വഴികളിലൂടെ എത്തിക്കണമെങ്കില്‍ താങ്ങാനാവാത്ത വര്‍ധിച്ച ചെലവും ഉണ്ടാകും. അതൊക്കെ ഇന്ത്യന്‍ സമ്പദ്ഘടനയെ ഏറെ പ്രതികൂലമായി ബാധിക്കും. ഇപ്പോള്‍ നടക്കുന്ന യുദ്ധം കേരളത്തെ ഏറെ പ്രതികൂലമായി ബാധിക്കുന്നതാണ്. 30 ലക്ഷത്തോളം വരുന്ന മലയാളികള്‍ യുദ്ധഭീതിയിലാണ്. അവരുടെ കുടുംബങ്ങളും ആശങ്കയിലാണ്.
അവരെ സംരക്ഷിക്കുവാന്‍ കേന്ദ്ര ഗവണ്‍മെന്റ് കൂടുതല്‍ ജാഗ്രതയോടെ ഇടപെടേണ്ടതായിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ എംബസികളില്‍ പ്രത്യേക സംവിധാനങ്ങളുണ്ടാകണം. ഓരോ പ്രവാസിക്കും നേരിട്ട് ബന്ധപ്പെടാനും സംരക്ഷണം ലഭിക്കാനും കഴിയുംവിധം ഗള്‍ഫ് രാജ്യങ്ങളിലെ എംബസികളെ ശക്തിപ്പെടുത്തണം. വിദേശകാര്യ മന്ത്രി പ്രത്യേകമായി ശ്രദ്ധിക്കണം. കേരള ഗവണ്‍മെന്റ് ഇതിനകംതന്നെ കെെ ക്കൊണ്ട നടപടികള്‍ സ്വാഗതാര്‍ഹമാണ്. കൂടുതല്‍ നടപടികള്‍ പ്രവാസി സംഘടനകളുമായി കൂടിയാലോചിച്ച് ആവിഷ്കരിക്കണം. പ്രവാസി സഹോദരങ്ങളുടെ കൂടെ കേരളവുമുണ്ടാ കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.