22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 9, 2024
November 19, 2024
November 18, 2024
November 3, 2024
October 22, 2024
October 17, 2024
July 10, 2024
July 2, 2024
June 19, 2024

വിവാഹം കഴിഞ്ഞ് ഒരാഴ്ച; വീട്ടുകാര്‍ കണ്ടത് ശരീരം മുഴുവന്‍ മുറിവുകളുമായി നില്‍ക്കുന്ന വധുവിനെ, പിന്നാലെ കേസ്

Janayugom Webdesk
കൊല്ലം
May 13, 2024 1:19 pm

വിവാഹം കഴിഞ്ഞ് ഏഴാം ദിവസം വരന്റെ വീട്ടില്‍ സല്‍ക്കാരച്ചടങ്ങിനെത്തിയ വധുവിന്റെ ബന്ധുക്കള്‍ കണ്ടത് ദേഹമാസകലം പരിക്കുകളുള്ള യുവതിയെയാണ്. എറണാകുളത്ത് നിന്ന് കോഴിക്കോട്ടെ വരന്റെ വീട്ടിലെത്തിയ ബന്ധുക്കളാണ് വധുവിന്റെ ദേഹത്തെ പരിക്കുകളുടെ പാടുകള്‍ കണ്ടത്.

വധുവിന്റെ വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ട് തിരക്കിയപ്പോഴാണ് വരന്റെ ക്രൂരത അറിയുന്നത്. തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ പന്തീരാങ്കാവ് പൊലീസില്‍ വിവരം അറിയിക്കുകയും വധുവിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

സംഭവത്തില്‍ പന്നിയൂര്‍ക്കുളം തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലിനെതിരെ ഗാര്‍ഹിക പീഡനത്തിന് പൊലീസ് കേസെടുത്തു. മേയ് 5ന് എറണാകുളത്തു വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് വധുവും വീട്ടുകാരും പൊലീസിനെ അറിയിച്ചു. യുവദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് താലിമാല മടക്കി നല്‍കി വേര്‍പിരിഞ്ഞു. യുവതിയുമായി ബന്ധുക്കള്‍ എറണാകുളത്തേക്ക് മടങ്ങി.

Eng­lish Summary:A week after mar­riage; Rel­a­tives saw the bride stand­ing with wounds all over her body
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.