
ഗർഭിണി ആണെന്ന കാരാണത്താല്‍ ഭര്‍ത്താവിനെതിരെയുള്ള ഭാര്യയുടെ ക്രൂരതയെ ന്യായീകരിക്കാനാവില്ലെന്ന് ഡൽഹി ഹൈകോടതി. നേരത്തേ കാട്ടിയ മാനസിക പീഡനവും ക്രൂരതയും ഗര്‍ഭം എന്ന വിഷയം ഉപയോഗിച്ച് മായ്ക്കാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ അനിൽ ക്ഷേത്രപാലും രേണു ഭട്‍നാഗറും അടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഭാര്യയിൽനിന്നുള്ള അസഭ്യവും ഭീഷണിയും ഭർത്താവിന് നേരിടേണ്ടി വന്നു. ഒരുമിച്ചു കഴിയാൻ ഭാര്യ വിസമ്മതിക്കുകയും ചെയ്തു. ഈ കേസിലെ ദമ്പതികൾ 2016ൽ ആണ് വിവാഹിതരായത്. മനോപീഡനം സഹിക്കാതെ വന്നപ്പോൾ ഭർത്താവ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു. എന്നാൽ, തനിക്കെതിരെ സ്ത്രീധന പീഡനം നടക്കുകയാണെന്നും, ഭർതൃവീട്ടിൽനിന്ന് പുറത്താക്കിയെന്നുമാണ് സ്ത്രീ ആരോപിച്ചത്. സ്ത്രീയുടെ ആരോപണങ്ങൾ നിഷേധിക്കാൻ ഭർത്താവിന് കഴിഞ്ഞില്ലെന്ന കാരണത്താൽ കുടുംബകോടതി വിവാഹമോചന ആവശ്യം തള്ളി. സ്ത്രീ 2019ൽ ഗർഭിണി ആയതും ഗർഭം അലസിപ്പിച്ച സംഭവവും ഇരുവരും യോജിപ്പിൽ കഴിഞ്ഞതിന് തെളിവായും ചൂണ്ടിക്കാട്ടപ്പെട്ടു. എന്നാല്‍ കുടുംബകോടതി എടുത്ത തീരുമാനം റദ്ദാക്കി ഹൈകോടതി ഈ കേസിൽ ഭർത്താവിന് വിവാഹമോചനം അനുവദിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.