13 February 2026, Friday

Related news

January 29, 2026
January 25, 2026
January 24, 2026
January 23, 2026
January 16, 2026
January 14, 2026
January 11, 2026
January 9, 2026
January 7, 2026
January 5, 2026

അട്ടപ്പാടി വനമേഖലയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

Janayugom Webdesk
പാലക്കാട്
April 28, 2025 10:42 am

പാലക്കാട് അട്ടപ്പാടി കീരിപ്പാറ വനമേഖലയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. പുലർച്ചെ മുതൽ ആനയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായിരുന്നു. കൊമ്പൻമാരോടൊപ്പം ഏറ്റുമുട്ടുന്നതിനിടയിലാണ് ആനയ്ക്ക് പരിക്കേറ്റത്. വെറ്റിനറി സർജന്മാർ എത്തി പരിശോധന നടത്തിയെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് മയക്ക് വെടിവെച്ച് പിടികൂടി ചികിത്സ നൽകാൻ സാധിച്ചിരുന്നില്ല.

ദേഹമാസകലം പരിക്കേറ്റ ആന പുലർച്ചെ എഴുന്നേൽക്കാൻ കഴിയാതെ പൂർണമായും നിലത്ത് വീണു കിടക്കുന്ന അവസ്ഥയിലായിരുന്നു. ആനയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.