16 February 2026, Monday

Related news

February 14, 2026
February 10, 2026
February 9, 2026
February 2, 2026
February 2, 2026
February 1, 2026
January 31, 2026
January 31, 2026
January 31, 2026
January 30, 2026

പാലക്കാട് സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി

Janayugom Webdesk
പാലക്കാട്
September 17, 2025 5:56 pm

പാലക്കാട് മാങ്കുറുശ്ശിയിൽ സ്ത്രീയെയും പുരുഷനെയും വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി. പങ്കജ നിവാസിൽ പങ്കജം (85), രാജൻ (80) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പങ്കജത്തെ വീട്ടിലെ താഴത്തെ മുറിയിലും രാജനെ വീടിന്റെ മുകൾ നിലയിലാണ് തൂങ്ങിയ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 20 വർഷമായി ഇരുവരും ഒരുമിച്ചാണ് താമസം. മരണകാരണം വ്യക്തമല്ല. 

മങ്കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ കൊലപാതക ലക്ഷണങ്ങൾ കണ്ടെത്താനായില്ലെന്നാണ് പൊലീസ് നിലവില്‍ പറയുന്നത്. മകന്‍ വിളിച്ചപ്പോൾ പങ്കജം ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് വിവരം അയല്‍വാസിയെ അറിയിച്ചു. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ വന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. ശേഷം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.