16 December 2025, Tuesday

Related news

December 7, 2025
November 24, 2025
November 11, 2025
November 7, 2025
November 3, 2025
November 3, 2025
November 2, 2025
October 27, 2025
October 27, 2025
October 15, 2025

തെരുവ് നായയുടെ നഖം തട്ടി മൂക്കിൽ മുറിവേറ്റ സ്ത്രീ പേവിഷബാധയേറ്റ് മരിച്ചു

Janayugom Webdesk
പാലക്കാട്
September 17, 2023 6:04 pm

തെരുവ് നായയുടെ നഖം തട്ടി മൂക്കിൽ മുറിവേറ്റ സ്ത്രീ പേവിഷബാധയേറ്റ് മരിച്ചു. വെള്ളിനേഴി എർളയത്ത് ലതയാണ് (60) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

ഇവരുടെ വീട്ടിൽ സ്ഥിരം എത്തുകയും കൂട്ടാവുകയും ചെയ്തിരുന്ന തെരുവ് നായയും പൂച്ചയും തമ്മില്‍ കടിപിടി കൂടുന്നത് കണ്ട് പിടിച്ചുമാറ്റുന്നതിനിടയിലാണ് നഖം തട്ടിയത്. എന്നാല്‍, മുറിവേറ്റിട്ടും പ്രതിരോധ കുത്തിവയ്പ്പെടുക്കാന്‍ ലത ആശുപത്രിയില്‍ പോയിരുന്നില്ല.

രോഗ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് തൃശൂർ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ മരിക്കുകയായിരുന്നു. തിങ്കളാഴ്ച പ്രദേശത്തെ വളർത്തുനായകൾക്കും കന്നുകാലികൾക്കും മൃഗസംരക്ഷണ വകുപ്പ് പ്രതിരോധ കുത്തിവെപ്പ് നൽകും.

Eng­lish sum­ma­ry; A woman died of rabies after her nose was bit­ten by a stray dog’s claw

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.