7 December 2025, Sunday

Related news

October 20, 2025
September 26, 2025
September 26, 2025
July 29, 2025
May 12, 2025
April 20, 2025
February 18, 2025
October 9, 2024
September 13, 2024
August 6, 2024

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്കിടെ യുവതിമരിച്ച സംഭവം; ശസ്ത്രക്രിയിയിൽ സങ്കീർണതകൾ ഉണ്ടായെന്ന് റിപ്പോർട്ട്

Janayugom Webdesk
ആലപ്പുഴ
January 25, 2024 11:34 am

ആലപ്പുഴയിൽ പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച കേസ് ശസ്ത്രക്രിയയിൽ സങ്കീർണതകളുണ്ടായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇത് ഹൃദയാഘാതത്തിലേക്ക് നയിച്ചു. ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ ഫാർമസിസ്റ്റായ ആശ ശരത്തിനെ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ശസ്ത്രക്രിയയ്ക്കായി കടപ്പുറം വനിതാ ശിശു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ശസ്ത്രക്രിയക്കിടെ അസ്വസ്ഥത കാണിക്കുകയും അമിത രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ആശ ഗുരുതരാവസ്ഥയിലായതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് 20ന് വൈകിട്ടാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചത്. കടപ്പുറം വനിതാ-ശിശു ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെയുണ്ടായ പിഴവാണ് മരണത്തിന് കാരണമെന്ന് ബന്ധുകൾ ആരോപിച്ചു. 

Eng­lish Sum­ma­ry: A woman dies dur­ing abor­tion surgery; Com­pli­ca­tions were report­ed dur­ing the surgery

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.