7 March 2026, Saturday

Related news

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 6, 2026
March 6, 2026
March 5, 2026
March 5, 2026
March 5, 2026

യൂത്ത് കോൺഗ്രസ് നിയമസഭാ മാർച്ചിനിടെ വനിതാ നേതാവിന്റെ സ്വർണ്ണം മോഷണം പോയി

Janayugom Webdesk
തിരുവനന്തപുരം
October 9, 2024 1:50 pm

നിയമസഭാ മാർച്ചിനിടെ യൂത്ത് കോൺഗ്രസ് വനിതാ നേതാവിന്റെ സ്വർണ്ണം മോഷണം പോയി. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ അരിതാ ബാബുവിന്റെ സ്വർണമാണ് മോഷണം പോയത്. അരിത ബാബു കൻ്റോൺമെൻ്റ് സ്റ്റേഷനിൽ പരാതി നൽകി. പ്രതിപക്ഷ യുവജന സംഘടനകളുടെ നിയമസഭാ മാർച്ചിന് എത്തിയതായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ അരിതാ ബാബു. 

പ്രതിഷേധത്തിനിടെ ജലപീരങ്കിയേറ്റ അരിതയെ സിടി സ്കാൻ ചെയ്യാൻ ജനറൽ ആശുപത്രിയിലേക്ക് മാറിയിരുന്നു. ഈ സമയത്ത് ഊരിയ കമ്മലും മാലയും ആണ് കാണാതായത്. സഹപ്രവർത്തകയുടെ ബാഗിൽ ആയിരുന്നു ഒന്നരപവനോളം സ്വർണം സൂക്ഷിച്ചത്. തുടര്‍ന്ന് സ്വർണം നഷ്ടമായതിൽ കന്റോൻന്മെന്റ് പൊലീസിൽ പരാതി നൽകി.

മാർച്ചിൽ അരിത ബാബുവിന് പരിക്ക് പറ്റുമ്പോൾ സഹപ്രവർത്തകരായ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കൂടെയുണ്ടായിരുന്നത്. സ്വർണ്ണം സഹപ്രവർത്തകയുടെ ബാഗിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടയിൽ ആരാണ് സ്വർണം കവർന്നത് എന്ന ആശയക്കുഴപ്പത്തിലാണ് നേതാക്കൾ. കൂടെയുണ്ടായിരുന്നവർ തന്നെ സ്വർണ്ണം മോഷ്ടിച്ചിരിക്കാം എന്ന നിഗമനത്തിലാണ് പൊലീസ്. കൂടെയുണ്ടായിരുന്ന പ്രവർത്തകരുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. 

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.