14 December 2025, Sunday

Related news

December 14, 2025
December 12, 2025
December 8, 2025
December 6, 2025
November 30, 2025
November 30, 2025
November 29, 2025
November 26, 2025
November 24, 2025
November 23, 2025

രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു

Janayugom Webdesk
തളിപ്പറമ്പ്
June 17, 2023 10:22 am

രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു. ആശുപത്രിയിലെ വാർഡിൽ വച്ചാണ് സ്ത്രീയെ പാമ്പ് കടിച്ചത്. തളിപ്പറമ്പ് താലൂക്ക് ആശുപത്രി വാർഡിൽ ആണ് സംഭവം. ചെമ്പേരി സ്വദേശി ലത (55) യെ പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേ വാർഡിൽ നിലത്ത് കിടക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്.ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. പാമ്പ് കടിച്ചത് ഉടൻ തന്നെ മനസിലായതിനാൽ വേഗത്തിൽ ചികിത്സ നൽകാനായി. വാടക കൊടുത്ത് ഉപയോഗിക്കുന്ന പേ വാർഡിൽ വെച്ചാണ് അണലിയുടെ കടിയേറ്റത്. ഗര്‍ഭിണിയായ മകള്‍ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലത.പാമ്പിനെ ആളുകള്‍ തല്ലിക്കൊന്നു. ജനല്‍ വഴിയോ വാതില്‍ വഴിയോ റൂമിലേക്ക് കടന്നതാണ് പാമ്പെന്നാണ് നിരീക്ഷണം. ലത അപകട നില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കിയത്.

eng­lish summary;A woman was bit­ten by a snake while vis­it­ing the patient

you may also like this video;

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.