ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീക്ക് ഗർഭം അലസിപ്പിക്കാനുള്ള അവകാശം നിയമം നൽകുന്നുണ്ടെന്ന് അലഹബാദ് ഹൈക്കോടതി. ഗർഭഛിദ്രത്തിന് വൈദ്യസഹായം തേടി 17 വയസ്സുള്ള ഒരു പെൺകുട്ടി സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു ജസ്റ്റിസുമാരായ മഹേഷ് ചന്ദ്ര ത്രിപാഠി, പ്രശാന്ത് കുമാർ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച്. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ടിലെ സെക്ഷൻ 3(2) ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീക്ക് ഗർഭം വൈദ്യശാസ്ത്രപരമായി അവസാനിപ്പിക്കാനുള്ള അവകാശം നൽകുന്നുണ്ടെന്ന് വിധിയില്‍ പറയുന്നു.
പ്രതികൾ ഹര്‍ജിക്കാരിയെ ഒളിച്ചോടാൻ പ്രലോഭിപ്പിക്കുകയായിരുന്നു എന്ന് കോടതിയില്‍ അഭിഭാഷകന്‍ ആരോപിച്ചു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. പിന്നീട് കടുത്ത വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് മൂന്ന് മാസവും പതിനഞ്ച് ദിവസവും ഗർഭിണിയാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടി നിരവധി തവണ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും സെഷൻസ് കോടതിയിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ അഭിഭാഷകൻ വാദിച്ചു. ഇപ്പോൾ 19 ആഴ്ച ഗർഭിണിയാണ് പെണ്‍കുട്ടി. 2003‑ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി റൂൾസ് 2021‑ൽ ഭേദഗതി ചെയ്തതനുസരിച്ച്, ലൈംഗികാതിക്രമം, ബലാത്സംഗം എന്നിവയിൽ നിന്ന് രക്ഷപ്പെടുന്നവർക്കും പ്രായപൂർത്തിയാകാത്തവർക്കും 24 ആഴ്ച വരെ ഗർഭം അവസാനിപ്പിക്കാൻ നിയമം അനുവദിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.