
റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധികയെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ട്രാവലർ നിയന്ത്രണം വിട്ട് മീഡിയനിൽ ഇടിച്ച് മറിഞ്ഞ് അപകടം. നിരവധി പേര്‍ക്ക് പരിക്ക് കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ ആലദങ്കടിയിൽ ഒക്ടോബർ നാലിനുണ്ടായ അപകടത്തിന്റെ ഭീതിജനകമായ സിസിടിവി ദൃശ്യങ്ങൾ ഇപ്പേള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. അമിത വേഗത്തിലെത്തിയ ട്രാവലർ, വേഗത്തിൽ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച വയോധികയെ ഇടിച്ചിട്ട ശേഷമാണ് മീഡിയനിൽ തട്ടി മറിഞ്ഞത്.
അപകടത്തിൽ വയോധികയ്ക്ക് വലിയ പരിക്കുകളില്ലെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനസിലാകുന്നത്. വയോധികയെ ഇടിച്ച ശേഷം മീഡിയനിൽ തട്ടി റോഡിന്റെ എതിർദിശയിലാണ് ട്രാവലർ മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർക്കും യാത്രക്കാർക്കും അപകടത്തിൽ പരിക്കേറ്റെന്നാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.