22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 15, 2024
December 14, 2024
December 13, 2024
December 13, 2024
December 11, 2024

കോട്ടയത്ത് വീട്ടുമുറ്റത്ത് വെട്ടേറ്റ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു

Janayugom Webdesk
കോട്ടയം
May 19, 2023 1:49 pm

കോട്ടയത്ത് മണർകാട് മാലത്ത് യുവതി വെട്ടേറ്റ് മരിച്ച നിലയിൽ. രക്തം വാർന്ന് കിടക്കുന്ന യുവതിയെ ആദ്യം കണ്ടത് കളി കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടികളാണ്. കോട്ടയം മണർകാട് മാലം കാഞ്ഞിരത്തുംമൂട്ടിൽ ജൂബി(26) ആണ് മരിച്ചത്. ഭർത്താവുമായി അകന്ന് യുവതിയുടെ മാലത്തെ വീട്ടിൽ കഴിയവെയാണ് സംഭവം. കൊലപാതകത്തിന് കാരണം വ്യക്തമല്ല. 

അച്ഛനും സഹോദരനും ജോലിക്ക് പോയ സമയത്താണ് കൊലപാതകം. ജൂബിയുടെ മക്കൾ ആക്രമണ സമയത്ത് കളിക്കാനായി പുറത്ത് പോയിരുന്നു. ഇവർ തിരിച്ചെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കമിഴ്ന്നു കിടക്കുന്ന നിലയിൽ അമ്മയെ കണ്ടത്. തുടർന്ന് അയൽപക്കത്തെ വീട്ടിൽ വിവരമറിയിച്ച് ഇവർ വാർഡ് മെമ്പർ വിളിച്ച് അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് പിന്നീട് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതേ സമയം ജൂബിയുടെ ഭർത്താവാണ് അക്രമം നടത്തിയതെന്ന് പിതാവ് പൊലീസിനു മൊഴി നൽകി.

Eng­lish Summary;A woman who was found stabbed in the back­yard of Kot­tayam died

You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.