ജില്ലയിലെ എല്ലാ പഞ്ചായത്തിലും ദേശിയ പാതയോരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിൽ സ്ത്രീ സൗഹൃദ മുലയൂട്ട് കേന്ദ്രം ആരംഭിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി പറഞ്ഞു. ജില്ലാ വനിത ശിശു വികസന വകുപ്പിന്റേയും ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ദേശിയ മുലയൂട്ടൽ വാരാചരണ പരിപാടിയുടെ ഭാഗമായി ക്രഷ് ജീവനകാർക്കും ഐസിഡിഎസ് അങ്കണവാടി വർക്കേഴ്സിനുമായി സംഘടിപ്പിച്ച ജില്ലാതല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
മുലയൂട്ടൽ കേന്ദ്രത്തിന് ഫണ്ട് തടസ്സമാക്കില്ല. പഞ്ചായത്തുകൾ നിർദ്ദേശങ്ങൾ നൽകിയാൽ ഡിപിസിയിൽ വെച്ച് അംഗീകാരം നൽകും സർക്കാർ — സർക്കാർ എയിഡഡ് വിദ്യാലയങ്ങളിലെ വിദ്യാത്ഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ സുരക്ഷ പരിശോധനകൾ നടത്തുമെന്നും അവർ പറഞ്ഞു. ഡി ഷിൻസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ നസീർ പുന്നക്കൽ, ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി കെ ഡി ഉദയപ്പൻ, സി ഡബ്ളിയു സി ചെയർപേഴ്സൺ ജി വസന്തകുമാരിയമ്മ, ആലപ്പുഴ ജനറൽ ആശുപത്രി സീനിയർ പീഡിയാട്രിഷൻ ഡോ. സംഗീത ജോസഫ്, ജില്ല ശിശു സംരക്ഷണ ഓഫീസർ ടി വി മിനിമോൾ, കെ നാസർ, സി ശ്രീലേഖ, എം നാജ, കെ ഭാസ്ക്കരൻ, എം നവാസ് എന്നിവർ സംസാരിച്ചു.
English Summary: A women-friendly breastfeeding center will be started in every panchayat
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.