26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024

തേയില ഫാക്ടറിയിലെ യന്ത്രത്തിൽ തല കുടുങ്ങി തൊഴിലാളി മരിച്ചു

Janayugom Webdesk
ഇടുക്കി
July 19, 2024 3:24 pm

ഇടുക്കി പട്ടുമലയിൽ തേയില ഫാക്ടറിയിലെ യന്ത്രത്തിൽ തല കുടുങ്ങി തൊഴിലാളി മരിച്ചു. പട്ടുമല സ്വദേശി രാജേഷ് (37) ആണ് മരിച്ചത്. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം. ഇന്ന് രാവിലെ യന്ത്രം വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

യന്ത്രം വൃത്തിയാക്കുന്നതിനിടയിൽ മെഷീൻ അബദ്ധത്തിൽ ഓണാകുകയും രാജേഷിന്റെ തല കുടുങ്ങുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സ്ഥലത്തുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ യന്ത്രം ഓഫാക്കി രാജേഷിനെ പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: A work­er died after get­ting his head stuck in a machine in a tea factory
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.