
യുവാവിനെ കൊലപ്പെടുത്തി ഓടയിൽ തള്ളിയ സംഭവത്തിൽ ഒരു വർഷത്തിന് ശേഷം ഭാര്യയെയും കാമുകനെയും അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ അലിപൂർ സ്വദേശിനി സോണിയ (34), സോനിപത് സ്വദേശി രോഹിത് (28) എന്നിവരാണ് അറസ്റ്റിലായത്. 42കാരനായ പ്രീതം പ്രകാശ് ആണ് കൊല്ലപ്പെട്ടത്. കേസിലെ മറ്റൊരു പ്രതിയായ വിജയ് ഒളിവിലാണ്.
കൊല്ലപ്പെട്ട പ്രീതം പ്രകാശ് കുപ്രസിദ്ധ കുറ്റവാളിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആയുധ നിയമം, മയക്കുമരുന്ന് — സൈക്കോട്രോപിക് സബ്സ്റ്റൻസ് നിയമം എന്നിവ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും ഇയാൾക്കെതിരെ 10-ലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നുവെന്നും ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് (ക്രൈം) ഹർഷ് ഇന്ദോറ പറഞ്ഞു.
2024 ജൂലൈ 5ന് സോണിയയെ സഹോദരിയുടെ ഹരിയാനയിലെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാൻ വന്നതായിരുന്നു പ്രീതം. എന്നാൽ ഇരുവരും തമ്മിൽ വാഗ്വാദമുണ്ടായി. അന്ന് സോണിയ സഹോദരീ ഭർത്താവിന്‍റെ സഹോദരൻ വിജയ്ക്ക് 50,000 രൂപ നൽകി ഭർത്താവിനെ കൊലപ്പെടുത്താൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് പ്രീതം തിരികെ വന്നപ്പോൾ സോണിയ വീട്ടിൽ കയറാൻ അനുവദിച്ചു. രാത്രി തന്നെ വിജയ് പ്രീതത്തെ കൊലപ്പെടുത്തുകയും അഗൻപൂരിനടുത്തുള്ള ഒരു ഓടയിൽ മൃതദേഹം തള്ളുകയും ചെയ്തു. മൃതദേഹത്തിന്റെ വീഡിയോ വിജയ് സോണിയക്ക് അയച്ചെങ്കിലും പിന്നീട് ഡിലീറ്റ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.