
ഉത്തർപ്രദേശിലെ ബൈരിയയിലെ സുരേമാൻപൂർ ഗ്രാമത്തിൽ മദ്യലഹരിയിലെത്തിയ പിതാവ് ഒരു വയസ്സുള്ള മകനെ കുത്തിക്കൊലപ്പെടുത്തി. സംഭവത്തിൽ പിതാവ് രൂപേഷ് തിവാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് രൂപേഷ് തന്റെ മകനെ കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. രൂപേഷ് സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി തന്നെ ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് ഭാര്യ റിന തിവാരി പൊലീസിനോട് പറഞ്ഞു.
സംഭവം നടന്ന ദിവസം വൈകുന്നേരവും രൂപേഷ് റിനയെ ഉപദ്രവിച്ചിരുന്നു. മദ്യലഹരിയിലായിരുന്ന രൂപേഷ് തന്റെ പിതാവിനെ അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെത്തുടർന്ന് പിതാവിനെ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റാൻ റിന തീരുമാനിച്ചു. മക്കളെ വീട്ടിലാക്കി പിതാവിനൊപ്പം പോയ റിന തിരികെ വന്നപ്പോഴാണ് മകനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.