
കൃഷിയിടത്തിൽ കാട്ടാനയിറങ്ങിയതറിഞ്ഞ് അന്വേഷിക്കാന്‍ പോയ യുവകർഷകൻ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വടക്കനാട് പച്ചാടി കദങ്ങത്ത് നടുവീട്ടിൽ പരേതനായ കുഞ്ഞന്റെ മകൻ രജീവ് (37) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. സ്ഥലം പാട്ടത്തിനെടുത്ത് വാഴകൃഷി ചെയ്തു സ്ഥലത്ത് ചൊവ്വാഴ്ച വൈകിട്ട് കാട്ടാനയെത്തിയ വിവരം സ്ഥല ഉടമ ഫോൺ വിളിച്ച് രജീവിനെ അറിയിച്ചിരുവന്നു. ഇതെത്തുടര്‍ന്ന് വീട്ടിൽ നിന്ന് കൃഷിയിടത്തിലേയ്ക്ക് പോയ രജീവ് ഒരു മണിക്കൂർ കഴിഞ്ഞിട്ടും തിരികെ വീട്ടിലെത്താതെ വന്നപ്പോൾ സഹോദരൻ ഫോൺ വിളിച്ചെങ്കിലും പ്രതികരണമില്ലായിരുന്നു. സമീപവാസികളെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കൃഷി സ്ഥലത്തോട് ചേർന്ന സ്ഥലത്ത് രജീവിനെ വീണുകിടക്കുന്ന നിലയില്‍ കാണപ്പെട്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചിരുന്നു.
മൃതദേഹത്തിൽ കാര്യമായ പരിക്കുകളൊന്നും പുറമെ കണ്ടില്ലെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇടുപ്പെല്ലിനും ആന്തരിക അവയവങ്ങളും തകർന്നതായാണുള്ളത്. കാട്ടാനയുടെ തുമ്പിക്കൈകൊണ്ട് കൊണ്ടുള്ള അടിയോ തട്ടോ ഏറ്റതായിരിക്കാമെന്നാണ് സംശയിക്കുന്നത്. യുവകർഷകനായ രജീവിന് 2023ലെ നൂൽപ്പുഴ പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് ലഭിച്ചിരുന്നു. അവിവാഹിതനാണ്. അമ്മ കാർത്ത്യായനി. സഹോദരങ്ങൾ സജീവ്, അജീവ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.