ക്രിക്കറ്റ് മത്സരത്തിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ബാറ്റ് ചെയ്യുന്നതിനിടെ വികാസ് നേഗിയെന്ന 34കാരനാണ് മരിച്ചത്. ഹൃദയഘാതം മൂലമാണ് മരണമെന്ന് റിപ്പോർട്ട്. മത്സരത്തിലെ 14-ാം ഓവറില്‍ നോണ്‍ സ്ട്രൈക്കിങ് എന്‍ഡില്‍ നില്‍ക്കുകയായിരുന്ന വികാസ് നേഗി സ്ട്രൈക്കര്‍ ഉമേഷ് കുമാര്‍ ബൗണ്ടറിയിലേക്ക് അടിച്ച പന്തിനായി സിംഗിള്‍ ഓടി സ്ട്രൈക്കിങ് എന്‍ഡിലെത്തി. പന്ത് ബൗണ്ടറി കടന്നതോടെ തിരിച്ച് നോണ്‍ സ്ട്രൈക്കിങ് എന്‍ഡിലേക്ക് നടക്കാന്‍ തുടങ്ങവെ പിച്ചിന് നടുവില്‍ പൊടുന്നനെ കുഴഞ്ഞു വീണു. ഉടൻ മറ്റു കളിക്കാർ ചേർന്ന് സിപിആർ നൽകി. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. വികാസിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമികനിഗമനം.
English Summary; A young man collapsed and died during a cricket match
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.