
ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജാണ് (42) ബുധനാഴ്ച രാവിലെ 5.30ന് പൈനുങ്കൽ പാറക്ക് സമീപത്തുള്ള ജിമ്മിൽ കുഴഞ്ഞുവീണ് മരിച്ചത്. രാവിലെ ആറോടെ ജിമ്മിൽ എത്താറുള്ള രാജ് മറ്റാവശ്യങ്ങൾ ഉള്ളതിനാൽ രാവിലെ അഞ്ചോടെ എത്തി ജിം തുറന്ന് വ്യായാമം ആരംഭിക്കുകയായിരുന്നു. 5.26ന് കുഴഞ്ഞുവീഴുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. 5.45ഓടെ ജിമ്മിലെത്തിയവരാണ് രാജ് വീണുകിടക്കുന്നത് കാണുന്നത്. ആരക്കുന്നം എ പി വർക്കി മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാലപ്പുറം എബ്രഹാമിന്റെയും (തമ്പി) ഗ്രേസിയുടെയും മകനാണ്. ഭാര്യ ലിജി വിദേശത്ത് നഴ്സായി ജോലി ചെയ്യുന്നു. സംസ്കാരം വെള്ളിയാഴ്ച.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.