12 February 2026, Thursday

Related news

February 12, 2026
February 10, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 4, 2026
February 3, 2026
February 2, 2026
February 1, 2026

കൊല്ലത്ത് കാമുകിയെ വെട്ടിക്കൊ ന്ന ശേഷം യുവാവ് ജീ വനൊടുക്കി

Janayugom Webdesk
കൊല്ലം
October 18, 2024 4:23 pm

കൊല്ലം പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. എസ്എന്‍ പുരം സ്വദേശിനിയായ ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ലാലുമോന്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നത്.

ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ കൊലപാതകവും ആത്മഹത്യയുമുണ്ടായത്. വല്ലഭന്‍കരയിലെ ലാലു മോന്റെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ലാലുമോന്‍ ശാരുവിന്റെ കഴുത്തിലും കൈയിലും വെട്ടിയിരുന്നു. പിന്നാലെ ഇയാള്‍ വീട്ടില്‍ തൂങ്ങി മരിക്കുകയും ചെയ്തു. ശാരുവിന്റെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴെക്കും ചോര വാര്‍ന്ന് ഒലിച്ചുകിടക്കുന്ന നിലയിലാണ് ശാരുവിനെ കണ്ടത്. വെട്ടേറ്റ് സാരമായി പരിക്കേറ്റ ശാരു സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.