14 February 2026, Saturday

Related news

February 1, 2026
February 1, 2026
January 4, 2026
January 2, 2026
January 2, 2026
December 30, 2025
December 21, 2025
November 18, 2025
September 11, 2025
August 9, 2025

തീറ്റമത്സരത്തിനിടെ ഇഡ്ഢലി തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു

Janayugom Webdesk
തിരുവനന്തപുരം 
September 14, 2024 6:29 pm

തീറ്റമത്സരത്തിനിടെ ഇഡ്ഢലി തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. പാലക്കാട് കഞ്ചിക്കോട്ടാണ് സംഭവം. ആലാമരംസ്വദേശി സുരേഷ് ആണ് മരിച്ചത്.അന്‍പത് വയസായിരുന്നു.ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തീറ്റമത്സരത്തിനിടെയാണ് ഭക്ഷണം തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു.

പ്രാദേശിക കൂട്ടായ്മയാണ് ഓണാഘോഷം സംഘടിപ്പിച്ചത്.തീറ്റ മത്സരത്തിനിടെ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു.ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്,പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വാളയാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.