
മലപ്പുറം കരുവാരക്കുണ്ട് സ്വപ്നകുണ്ഡ് വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ റംഷാദ് (20) ആണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12.30നാണ് അപകടം. അഞ്ചു പേരടങ്ങുന്ന സംഘമാണ് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയത്. രണ്ട് പേർ ഒഴുക്കിൽപ്പെട്ടു. റംഷാദ്, റഷീദ് എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. സമീപത്തുണ്ടായിരുന്ന ആളുകൾ ചേർന്നാണ് ഇരുവരെയും പുറത്തെടുത്തത്. അപകടത്തിൽ പരിക്കേറ്റ റഷീദിനെ നിലമ്പൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.