17 December 2025, Wednesday

Related news

December 16, 2025
December 16, 2025
December 15, 2025
December 15, 2025
December 15, 2025
December 15, 2025
December 14, 2025
December 14, 2025
December 13, 2025
December 12, 2025

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Janayugom Webdesk
ചേര്‍ത്തല
March 25, 2025 9:03 pm

മൂന്ന് മാസം മുമ്പുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് മംഗലത്തുകരിവീട്ടില്‍ എം ജെ കുഞ്ഞുമോന്റെ മകന്‍ അലന്‍കുഞ്ഞുമോനാണ്(23)തിങ്കളാഴ്ച രാത്രിയോടെ മരിച്ചത്.എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഡിസംബര്‍ 22‑നു രാത്രി 12 ഓടെ തണ്ണീര്‍മുക്കം വെളിയമ്പ്ര പ്രണാമം ക്ലബിനു സമീപം ബൈക്ക് റോഡരുകിലെ മരത്തിലിടിച്ചായിരുന്നു അപകടം.അലനൊപ്പമുണ്ടായിരുന്ന തണ്ണീര്‍മുക്കം പാതാപറമ്പ് കിഴക്കേ മണ്ണാമ്പത്ത് സിബിമാത്യുവിന്റെ മകന്‍ മനുസിബി(24)അപകടത്തില്‍ മരിച്ചിരുന്നു.അപകടത്തെ തുടര്‍ന്നു വിവിധ ആശുപത്രികളിലായി മൂന്നുമാസമായി നടക്കുന്ന ചികിത്സക്കിടെയായിരുന്നു അലന്റെ മരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.