11 December 2025, Thursday

Related news

December 6, 2025
November 27, 2025
November 26, 2025
November 24, 2025
November 23, 2025
November 2, 2025
November 2, 2025
October 29, 2025
October 22, 2025
October 7, 2025

വടകരയിൽ മീൻ പിടിക്കുന്നതിനിടെ കനാലില്‍ വീണ് യുവാവ് മരിച്ചു

Janayugom Webdesk
കോഴിക്കോട്
June 1, 2025 8:40 am

വടകരയില്‍ മീന്‍ പിടിക്കുന്നതിനിടെ മാഹി കനാലില്‍ വീണ് യുവാവിന് ദാരുണാന്ത്യം. തോടന്നൂര്‍ വരക്കൂല്‍താഴെ മുഹമ്മദ്(21) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ വടകര‑മാഹി കനാലില്‍ കന്നിനടക്കും കോട്ടപ്പള്ളിക്കും ഇടയിലാണ് അപകടമുണ്ടായത്. സൈഡ് കള്‍വര്‍ട്ടിനടുത്ത് നിന്ന് വല വീശി മീന്‍ പിടിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കനാലില്‍ വീണുപോയതാകാമെന്നാണ് പ്രാഥമിക നിഗമനം. 

ഇവിടെ മീന്‍ പിടിക്കാനെത്തിയ മറ്റൊരാള്‍ക്ക് കനാലിൻറെ കരയില്‍ മത്സ്യം ഇട്ടുവച്ചിരുന്ന ബക്കറ്റ് കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് നടത്തിയ മണിക്കൂറൂകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ രാത്രി എട്ടോടെയാണ് മുഹമ്മദിന്റെ മൃതദേഹം കണ്ടെത്തിയത്. ശക്തമായ അടിയൊഴുക്കും ആഴക്കൂടുതലും തിരച്ചില്‍ ദുഷ്‌കരമാക്കിയിരുന്നു. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.