21 January 2026, Wednesday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

നിയന്ത്രണംവിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Janayugom Webdesk
ഇരിട്ടി
December 3, 2024 11:15 pm

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് നിയന്ത്രണം നഷ്ടപ്പെട്ട് കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അങ്ങാടിക്കടവിലെ കുറിച്ചിക്കുന്നേൽ ഇമ്മാനുവേൽ (21) ആണ് മരിച്ചത്. ആനപ്പന്തി അങ്ങാടിക്കടവ് മെയിൻ റോഡിൽ വഴക്കുണ്ടിലാണ് അപകടം. പുലർച്ചെ 5.30 ഓടെയാണ് സംഭവം. 

തൃശൂരിൽ നിന്നും എൻ‌ട്രൻസ് പരീക്ഷ എഴുതി തിരിച്ചുവരികയായിരുന്നു ഇമ്മാനുവേൽ. അപകടം നടന്നതിന് നൂറുമീറ്റർ അകലെ നിന്ന ഉണങ്ങിയ റബ്ബര്‍ മരം പൊടുന്നനെ റോഡിന് കുറുകെ കാറിന് മുകളിലേക്ക് മറിഞ്ഞുവീണതാണ് അപകടകാരണം. അപ്രതീക്ഷിതമായി മരം വീണതോടെ നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ട് ഓടിയ വാഹനം വലിയ തെങ്ങ് ഇടിച്ചുമറിച്ചിട്ട ശേഷം പതിനഞ്ചടിയോളം താഴ്ചയിലുള്ള കുളത്തിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വെള്ളത്തിലേക്ക് കൂപ്പുകുത്തി വീണ കാറിന്റെ മുൻഭാഗം ചെളിയിൽ അമർന്നതും കനത്ത മഴയും ഇരുട്ടും രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിച്ചു. പൊലീസും, ഫയർ ഫോഴ്സും സ്ഥലത്തെത്തിയിരുന്നു. അങ്ങാടിക്കടവ് കുറിച്ചികുന്നേൽ ബെന്നി-ബീന ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: എലിസബത്ത്, എമിലി. സംസ്കാരം ഇന്ന് വൈകുന്നേരം നാലുമണിക്ക് അങ്ങാടിക്കടവ് തിരുഹൃദയപള്ളിയിൽ.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.