18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 15, 2024
December 12, 2024
December 3, 2024
December 3, 2024
November 26, 2024
November 19, 2024
November 15, 2024
November 10, 2024
November 9, 2024

ബൈക്കും കാറും കൂട്ടിയിച്ച് യുവാവ് മരിച്ചു

Janayugom Webdesk
ചെർക്കള
August 22, 2024 7:31 pm

ബൈക്കും കാറും കൂട്ടിയിച്ച് കുമ്പളയിലെ യുവ വ്യാപാരി മരിച്ചു. മൊഗ്രാൽ ഖുതുബി നഗറിലെ അഹ്‌മദ്‌ കബീർ (33) ആണ് മരിച്ചത്. ചെർക്കള കെ കെ പുറത്ത് വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. ബന്ധുവിന്റെ വിവാഹം ക്ഷണിക്കാൻ പോയി തിരിച്ച് മടങ്ങി വരുന്നതിനിടെയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ യുവാവിനെ കാസർകോട്ടെ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗ്ളൂറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് എത്തിച്ച് പോസ്റ്റ് മോർടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. കുമ്പള മീപ്പിരി സെന്ററില്‍ ഡ്രസ് സ്ഥാപന ഉടമയായിരുന്നു. പരേതനായ മമ്മു-മറിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ:ഫാത്തിമ. മക്കള്‍: ഇസാബ്, ഹാസിം. സഹോദരങ്ങള്‍: അബ്ദുള്ള, അബ്ബാസ്, ബഷീര്‍, സുബൈദ, ഹാജിറ, മിസിരിയ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.