18 January 2026, Sunday

Related news

January 4, 2026
January 2, 2026
January 2, 2026
December 30, 2025
December 21, 2025
November 18, 2025
October 21, 2025
September 11, 2025
August 9, 2025
July 17, 2025

പടക്കം വീണ് ബൈക്ക് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
February 3, 2024 12:24 pm

പടക്കം വീണ് ബൈക്ക് പൊട്ടിത്തെറിച്ച് പോള്ളലേറ്റ യുവാവ് മരിച്ചു. ചാലക്കുടി പരിയാരം മൂലെക്കുടിയില്‍ ദിവാകരന്റെ മകന്‍ ശ്രീകാന്താണ് മരിച്ചത്. ഇയാള്‍ക്ക് 24വയസായിരുന്നു. പള്ളിപ്പെരുന്നാളിന്റെ ആഘോഷത്തിനിടെയാണ് അപകടം ജനുവരി 27‑ന് വൈകീട്ടാണ് അമ്പുകമ്മിറ്റി പൊട്ടിച്ച പടക്കം വീണുള്ള പൊട്ടിത്തെറി.

70 ശതമാനത്തിലേറെ പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ശ്രീകാന്ത്.പരിയാരം സെയ്ന്റ് ജോര്‍ജസ് പള്ളിയിലെ അമ്പ് ആഘോഷത്തിന്റെ ഭാഗമായി അങ്ങാടി കപ്പേളക്ക് മുന്‍വശത്തുവെച്ച് പടക്കം പൊട്ടിച്ചു. സുഹൃത്തിനെ കാത്ത് ബൈക്കിൽ ഇരിക്കുകയായിരുന്നു യുവാവ്.

പടക്കം തെറിച്ചുവീണ് ബൈക്കിന്റെ പെട്രോള്‍ ടാങ്ക് തത്സമയം പൊട്ടിത്തെറിച്ചു.അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാകാനിക്കെ ശനിയാഴ്ച രാവിലെ ആയിരുന്നു മരണം. പെരുന്നാളാഘോഷത്തിന് ഇറച്ചിവാങ്ങാന്‍ സുഹൃത്തിനൊപ്പം എത്തിയതായിരുന്നു. സുഹൃത്ത് കടയില്‍ കയറിയ സമയത്ത് ശ്രീകാന്ത് ബൈക്കിൽ തന്നെ കാത്തിരുന്നു.വെല്‍ഡിങ് തൊഴിലാളിയാണ്. സുഹൃത്തുക്കൾ ചേർന്ന് ശസ്ത്രക്രിയയ്ക്കായി പണം സ്വരൂപിക്കുന്നതിനിടെയാണ് മരണം. അമ്മ: ഇന്ദിര. സഹോദരന്‍: ശ്രീക്കുട്ടന്‍.

Eng­lish Summary:
A young man died when his bike explod­ed due to falling firecrackers

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.