22 December 2025, Monday

Related news

December 22, 2025
December 22, 2025
December 21, 2025
December 20, 2025
December 20, 2025
December 19, 2025
December 19, 2025
December 19, 2025
December 18, 2025
December 16, 2025

പെരിയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Janayugom Webdesk
കാലടി
February 27, 2025 9:03 pm

പെരിയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. എറണാകുളം കാക്കനാട് അത്താണി കീരേലിമല നെടുംകുളങ്ങരമല വീട്ടില്‍ മുഹമ്മദ് റോഷന്‍ (26) ആണ് മരിച്ചത്. മലയാറ്റൂര്‍ താഴത്തെ പളളി കടവില്‍ പകൽ മൂന്നോടെയായിരുന്നു അപകടം. ബൈക്കിലെത്തിയ അഞ്ചംഗ സംഘം പുഴയില്‍ കുളിക്കാനിറങ്ങുകയായിരുന്നു. 

കുളിക്കുന്നതിനിടെ വെളളത്തില്‍ മുങ്ങി പോയ മുഹമ്മദ് റോഷനെ രക്ഷപ്പെടുത്താന്‍ സുഹൃത്തുക്കള്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാലടി പൊലീസും, ബഹളംകേട്ട് ഓടി കൂടിയ പരിസര വാസികളും ചേർന്നാണ് റോഷനെ പുഴയിൽ നിന്നും പുറത്തെടുത്തത്. മൃതദ്ദേഹം പെരുമ്പാവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍. അച്ഛൻ: ഹാഷിം (അത്താണി 70-ാം നമ്പര്‍ പൂള്‍ സിഐടിയു ചുമട് തൊഴിലാളി ‚സിപിഐ എം അത്താണി വെസ്റ്റ് ബ്രാഞ്ച് അംഗം), അമ്മ: സോഫിയ, സഹോദരി: റോഷ്ന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.